CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 47 Seconds Ago
Breaking Now

കുഞ്ഞിനെ വേണോ, കാല് വേണോ? വയറ്റിലുള്ള കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാതെ കാലുമുറിച്ച് നീക്കി ക്യാന്‍സര്‍ ബാധിതയായ അമ്മ; വിധി തിരിച്ചടി നല്‍കിയപ്പോള്‍ മകള്‍ പിറക്കുന്നതിന് മുന്‍പ് രോഗം ഗുരുതരമായെന്ന് ഡോക്ടര്‍മാര്‍?

ശ്വാസകോശത്തില്‍ ക്യാന്‍സര്‍ തിരിച്ചെത്തിയതോടെ പ്രസവം എട്ടാഴ്ച നേരത്തെ നടത്തേണ്ടതായി വന്നു

മൂന്നാം തവണയും ക്യാന്‍സര്‍ ഉള്ളതായി കണ്ടെത്തുന്നതിനൊപ്പം ആ യുവതിയെ കാത്ത് മറ്റൊരു വാര്‍ത്ത കൂടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ക്യാന്‍സറിനൊപ്പം താന്‍ ഗര്‍ഭിണിയാണെന്ന് കൂടി തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷിക്കണോ, ദുഃഖിക്കണോ എന്ന അവസ്ഥ അവസ്ഥയാണ് 28-കാരിയെ തേടിയെത്തിയത്. കാരണം ആ സമയത്ത് 28-കാരിയായ കാത്‌ലീന്‍ ഓസ്‌ബോണിന് മുന്നില്‍ ഡോക്ടര്‍മാര്‍ പങ്കുവെച്ചത് രണ്ട് ഓപ്ഷനുകളാണ്- ഒന്നുകില്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്ത് കീമോതെറാപ്പി തുടങ്ങാം, അല്ലെങ്കില്‍ ഒരു കാല് മുറിച്ചുനീക്കണം. 

കേംബ്രിഡ്ജ്ഷയര്‍ വിസ്‌ബെക്ക് സ്വദേശിയായ കാത്‌ലീന്‍ ഓസ്‌ബോണ്‍ കാലിലെ തടിപ്പ് ശ്രദ്ധിച്ച് എംആര്‍ഐ സ്‌കാനിന് എത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം തിരിച്ചറിഞ്ഞത്. ബോണ്‍ ക്യാന്‍സര്‍ തിരിച്ചെത്തിയതിനൊപ്പം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതോടെ ഒരൊറ്റ രാത്രി കൊണ്ട് ജീവിതം മാറ്റിമറിക്കുന്ന ആ തീരുമാനം കാത്‌ലീന്‍ കൈക്കൊണ്ടു, കാല് മുറിച്ചുനീക്കാം. നാല് മാസം ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് കാത്‌ലീന്റെ വലത് കാല് മുറിച്ചുമാറ്റിയത്. 

എന്നാല്‍ വിധിയുടെ പദ്ധതി മറ്റൊന്നായിരുന്നു. മകള്‍ എയ്ദാ മേയുടെ ജനനത്തിന് എട്ടാഴ്ച മുന്‍പ് എംആര്‍ഐ സ്‌കാനില്‍ മറ്റൊരു വിഷയം കൂടി പുറത്തുവന്നു. ശ്വാസകോശത്തിലെ ക്യാന്‍സറാണ് ഇത്തവണ തിരിച്ചെത്തിയത്, ഒപ്പം ഇത് ഗുരുതരമാണെന്നും തിരിച്ചറിഞ്ഞു. 11 വയസ്സ് മാത്രമുള്ളപ്പോള്‍ ക്യാന്‍സറിനെതിരെ പോരാട്ടം തുടങ്ങിയ വ്യക്തിയാണ് കാത്‌ലീന്‍. ചികിത്സകള്‍ക്കൊടുവില്‍ 11 വര്‍ഷത്തോളം രോഗത്തില്‍ നിന്നും മോചനം നേടി. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും പിറന്നു. 2016ല്‍ ശ്വാസകോശത്തില്‍ ക്യാന്‍സര്‍ തിരിച്ചെത്തുകയായിരുന്നു. 

ഇതില്‍ നിന്നെല്ലാം മോചനം നേടിയ ശേഷമാണ് കാലുകളിലെ തടിപ്പ് ക്യാന്‍സറിന്റെ സൂചനയായി മാറിയതും, കുഞ്ഞിനെ രക്ഷിക്കാനായി ഇത് മുറിച്ചുനീക്കിയതും. പക്ഷെ ശ്വാസകോശത്തില്‍ ക്യാന്‍സര്‍ തിരിച്ചെത്തിയതോടെ പ്രസവം എട്ടാഴ്ച നേരത്തെ നടത്തേണ്ടതായി വന്നു. ഇപ്പോള്‍ കുഞ്ഞ് എയ്ദാ മേയ് സുഖമായി ഇരിക്കുന്നു. അമ്മയുടെ ക്യാന്‍സര്‍ ഗുരുതരമായതിനാല്‍ കീമോയിലൂടെ പരമാവധി സമയം പിടിച്ചുനില്‍ക്കാനാണ് കാത്‌ലീന്റെ ശ്രമം. 




കൂടുതല്‍വാര്‍ത്തകള്‍.