CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 34 Seconds Ago
Breaking Now

റിസബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം

അന്തരിച്ച നടന്‍ റിസബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് സിനിമാലോകം .നല്ല ഒരു കലാകാരന്‍ എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവയെന്ന് നടന്‍ ജയറാം അനുസ്മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റിസബാവയുടെ അന്ത്യം.

നാടക നടനായിരുന്ന റിസബാവ 1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളില്‍ അഭിനയിച്ചു.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കര്‍മയോഗി എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍കിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമൊക്കെ പലപ്പോഴും റിസബാവയെ കാണുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്ന കഥാപാത്രം ജോണ്‍ ഹോനായ് തന്നെയാണ്. മലയാളസിനിമയിലെ എന്നും ഓര്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴുമുണ്ട് ജോണ്‍ ഹോനായ്.

 




കൂടുതല്‍വാര്‍ത്തകള്‍.