CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 28 Minutes 44 Seconds Ago
Breaking Now

പീഡിയാട്രിക്, സ്‌കൂള്‍ നഴ്‌സുമാര്‍ സ്‌കൂളുകളിലേക്ക്! ബ്രിട്ടനില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങി; ഒക്ടോബര്‍ ഹാഫ്-ടേമോടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നീക്കം; എന്‍എച്ച്എസ് സംഘങ്ങള്‍ സെക്കന്‍ഡറി സ്‌കൂളുകളിലെത്തി 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും

1.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ബൂസ്റ്റര്‍ പ്രോഗ്രാമും ഇതിനൊപ്പം മുന്നോട്ട് നീങ്ങുകയാണ്

ഒക്ടോബര്‍ ഹാഫ് ടേമിന് മുന്‍പായി എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് ബ്രിട്ടനില്‍ തുടക്കമായി. 12 മുതല്‍ 15 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കൊവിഡ്-19 വാക്‌സിനേഷന്‍ നല്‍കാനായി എന്‍എച്ച്എസ് സംഘം നൂറുകണക്കിന് സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ഈ ആഴ്ച എത്തിച്ചേരും. 

പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി അനുമതി നല്‍കിയതോടെ മൂന്ന് മില്ല്യണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഫിസര്‍ വാക്‌സിന്‍ ലഭിക്കുന്നത്. സ്‌കൂളുകള്‍ മാതാപിതാക്കള്‍ക്ക് അനുമതി തേടി കത്തുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. കുട്ടിക്കാലത്തെ വാക്‌സിനേഷനില്‍ നിലവിലെ സ്റ്റാന്‍ഡേര്‍ഡ് രീതി പ്രകാരമാണിത്. 

പീഡിയാട്രിക് നഴ്‌സുമാരും, സ്‌കൂള്‍ നഴ്‌സുമാരും അടങ്ങുന്ന ക്ലിനിക്കല്‍ സ്റ്റാഫുള്ള 60 സ്‌കൂള്‍ ഏജ് ഇമ്മ്യൂണൈസേഷന്‍ സര്‍വ്വീസസാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിലുള്ളത്. സ്‌കൂളുകള്‍ക്ക് പുറത്ത് വാക്‌സിന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറിയാല്‍ പോലീസിനെ വിളിക്കാന്‍ ഗൈഡന്‍സ് ഹെഡ്ടീച്ചേഴ്‌സിനോട് ആവശ്യപ്പെടുന്നു. ഒക്ടോബര്‍ ഹാഫ് ടേമിന് മുന്‍പ് യോഗ്യരായ എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാണ് എന്‍എച്ച്എസ് ലക്ഷ്യം. 

ഇതുവഴി വിന്റര്‍ തരംഗത്തിന്റെ വ്യാപ്തി കുറയ്ക്കാനും, വിദ്യാഭ്യാസത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വാക്‌സിനുകള്‍ സുരക്ഷിതമായി പരമാവധി വേഗത്തില്‍ കുട്ടികള്‍ക്ക് എത്തിക്കാനായി എന്‍എച്ച്എസ് നടത്തിയ മികച്ച തയ്യാറെടുപ്പുകളുടെ പ്രകടനമാണ് ഇനി കാണുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. 

1.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ബൂസ്റ്റര്‍ പ്രോഗ്രാമും ഇതിനൊപ്പം മുന്നോട്ട് നീങ്ങുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.