CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 17 Seconds Ago
Breaking Now

ലിലിബെറ്റിന്റെ ക്രൈസ്റ്റനിംഗ് യുകെയില്‍ നടക്കില്ല! ഹാരിയും, മെഗാനും മകളെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ക്രൈസ്റ്റനിംഗ് നടത്തില്ലെന്ന് റിപ്പോര്‍ട്ട്; പകരം കാലിഫോര്‍ണിയയില്‍ എപ്പിസ്‌കോപ്പല്‍ ചടങ്ങില്‍ പങ്കെടുപ്പിക്കും

യുഎസില്‍ ചടങ്ങ് നടന്നാല്‍ ലിലിബെറ്റ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അംഗമല്ലെന്ന് കണക്കാക്കും

ഈ വര്‍ഷം ജൂണ്‍ 4നാണ് കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയില്‍ സസെക്‌സ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും രണ്ടാമത്തെ കുഞ്ഞ് ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ പിറന്നത്. അമേരിക്കയില്‍ ജനിച്ച പേരക്കുട്ടിയെ രാജ്ഞി ഇതുവരെ നേരിട്ട് കണ്ടിട്ടുമില്ല. ഈ ഘട്ടത്തില്‍ നാല് മാസം പ്രായമായ കുഞ്ഞിന്റെ ക്രൈസ്റ്റനിംഗ് വിന്‍ഡ്‌സര്‍ കാസിലില്‍ രാജ്ഞിയെ സാക്ഷിയാക്കി നടത്തുമെന്നാണ് ഇതുവരെ കരുതിയിരുന്നത്. 

എന്നാല്‍ ഈ ചടങ്ങ് നടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുകെയില്‍ ക്രൈസ്റ്റനിംഗ് നടത്താനുള്ള സാധ്യത തീരെ കുറവാണെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. പകരം യുഎസിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ മകളുടെ ക്രൈസ്റ്റനിംഗ് നടത്താനാണ് ദമ്പതികള്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇതോടെ രാജ്ഞിക്ക് ഹാരിയുടെ മകളെ മുഖാമുഖം കാണാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അന്തരിച്ച അമ്മ ഡയാനയുടെ ആദരവിനായി ബ്രിട്ടനില്‍ അടുത്ത ആഴ്ച സംഘടിപ്പിക്കുന്ന പാര്‍ട്ടിയില്‍ വില്ല്യം രാജകുമാരന്റെ അരികിലേക്ക് ഹാരി രാജകുമാരന്‍ എത്തിച്ചേരാന്‍ ഇടയില്ലെന്നും വ്യക്തമായിട്ടുണ്ട്. 

'യുകെയില്‍ ക്രൈസ്റ്റനിംഗ് നടക്കില്ല. ഇത് സംഭവിക്കാനും സാധ്യതയില്ല', ഒരു കൊട്ടാര ശ്രോതസ്സ് ടെലിഗ്രാഫിനോട് പറഞ്ഞു. യുഎസിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ആഗോള ആംഗ്ലിക്കന്‍ കമ്മ്യൂണിയനിലെ അംഗ സഭയാണ്. ബിഷപ്പ് മൈക്കിള്‍ കറിയാണ് സഭയെ നയിക്കുന്നത്. 2018ലെ ഹാരി, മെഗാന്‍ വിവാഹത്തില്‍ 14 മിനിറ്റ് പ്രാര്‍ത്ഥന നയിച്ച് ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 

യുഎസില്‍ ചടങ്ങ് നടന്നാല്‍ ലിലിബെറ്റ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അംഗമല്ലെന്ന് കണക്കാക്കും. അതേസമയം യുകെയിലേക്ക് എത്തിയാല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കോണ്‍ഗ്രഗേഷനില്‍ പിന്നീട് ചേരാനും കഴിയും. 




കൂടുതല്‍വാര്‍ത്തകള്‍.