CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 13 Seconds Ago
Breaking Now

കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്; സിപിഎമ്മിന്റെ അനുമതിയ്ക്കായി കാത്തിരിക്കുന്നു

കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നും വോട്ട് ചോര്‍ന്നിട്ടുണ്ടെന്ന് തിരിഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായെന്നും കാരാട്ട് റസാഖ് ആരോപിച്ചിരുന്നു.

കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്കെന്ന് സൂചന. സി.പി.ഐ.എമ്മിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഐ.എന്‍.എല്ലില്‍ ചേരുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിലായാണ് കാരാട്ടിനെ ഐ.എന്‍എല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നത്.

കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നും വോട്ട് ചോര്‍ന്നിട്ടുണ്ടെന്ന് തിരിഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായെന്നും കാരാട്ട് റസാഖ് ആരോപിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സംശയിക്കുന്നതായി റസാഖ് പറഞ്ഞു.

കൊടുവള്ളി മുന്‍ ഇടതു സ്വതന്ത്ര എം എല്‍ എയായിരുന്നു കാരാട്ട് റസാഖ്. 6,344 വോട്ടിനാണ് കാരാട്ട് റസാഖിനെ മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ തോല്‍പ്പിച്ചത്. മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016ലാണ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് കൊടുവള്ളിയില്‍ ജയിച്ച് എംഎല്‍എ ആയത്. എന്നാല്‍ ഇത്തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ചെങ്കിലും എം.കെമുനീറിനോട് പരാജയപ്പെടുകയായിരുന്നു.

ഐഎന്‍എല്ലിന്റെ മന്ത്രി അഹമ്മദ് ദോവര്‍കോവിലും ഐഎന്‍എല്ലിലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറുമാണ് തന്നെ സമീപിച്ചത്. സി.പി.ഐ.എമ്മിന്റെ അനുമതിയില്ലാതെ ഒരു പാര്‍ട്ടിയിലേക്കും കടന്നുചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന് റസാഖ് പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.