CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 26 Seconds Ago
Breaking Now

ഡേവ് കൊടുങ്കാറ്റ്; പുതിയ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്; ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ കാറ്റിലും, മഴയിലും, ചിലപ്പോള്‍ മഞ്ഞിലും മുങ്ങും; മുന്നറിയിപ്പ് മേഖലകള്‍ വിപുലമാകുന്നു

ശനിയാഴ്ച വൈകുന്നേരമാണ് ശക്തമായ കാറ്റ് നേരിടുക

ഡേവ് കൊടുങ്കാറ്റ് ബ്രിട്ടനെ തേടിയെത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകള്‍ക്കും കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഈസ്റ്റര്‍ വീക്കെന്‍ഡില്‍ യുകെയിലെ കാലാവസ്ഥ തകിടം മറിയുമെന്ന് നേരത്തെ ഉറപ്പായിരുന്നു. 

താപനില കുത്തനെ താഴുന്നതിന് പുറമെ 90 എംപിഎച്ച് വേഗത്തിലുള്ള കാറ്റും, ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയുമാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ശക്തമായ കാറ്റിനും, മഴയ്ക്കും, മഞ്ഞിനുമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ്, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. 

ഈ മുന്നറിയിപ്പ് ഇപ്പോള്‍ വെയില്‍സ് തീരത്തേക്കും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തണുപ്പും, കാറ്റും നേരിടാന്‍ തയ്യാറായിരിക്കാനാണ് നിര്‍ദ്ദേശം. കൊടുങ്കാറ്റിന്റെ സഞ്ചാരപാതയെ കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും കാറ്റും, മഴയും ഭൂരിഭാഗം സ്ഥലത്തും പ്രതീക്ഷിക്കാമെന്ന് മെറ്റ് വ്യക്തമാക്കി. 

ശനിയാഴ്ച വൈകുന്നേരമാണ് ശക്തമായ കാറ്റ് നേരിടുക. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സതേണ്‍ സ്‌കോട്ട്‌ലണ്ടിലുമാണ് കൂടുതല്‍ കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുക. നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ 10-20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.