CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes Ago
Breaking Now

'അവശ്യ സാധനങ്ങള്‍' പാക്ക് ചെയ്ത് വെച്ചോ, കൊടുങ്കാറ്റ് വരുന്നുണ്ട്! ഡേവ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന് മുന്നറിയിപ്പ്; പവര്‍കട്ടിനും, അവശിഷ്ടങ്ങള്‍ പറന്ന് അപകടങ്ങള്‍ക്കും സാധ്യത; ഈസ്റ്റര്‍ വീക്കെന്‍ഡില്‍ 90 എംപിഎച്ച് കാറ്റും, മഞ്ഞുവീഴ്ചയും നേരിടണം

ഇന്ധനവില ഉയരുകയാണെങ്കിലും 2022ന് ശേഷം ഈസ്റ്ററിന് റോഡുകളില്‍ തിരക്കേറുമെന്ന് ആര്‍എസി

ഈസ്റ്റര്‍ വീക്കെന്‍ഡില്‍ കാലാവസ്ഥ മോശമാക്കാന്‍ ഡേവ് കൊടുങ്കാറ്റ്. പവര്‍കട്ടിന് പുറമെ അവശിഷ്ടങ്ങള്‍ പറന്ന് അപകടം സൃഷ്ടിക്കാനും, യാത്രാ ദുരിതത്തിനുമാണ് മുന്നറിയിപ്പുള്ളത്. കൊടുങ്കാറ്റ് മൂലം 90 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റും, മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 

കാറ്റിനുള്ള നാല് മഞ്ഞ മുന്നറിയിപ്പുകളും, മഞ്ഞിനുള്ള ഒരു മഞ്ഞ മുന്നറിയിപ്പുമാണ് കാലാവസ്ഥാ നിരീക്ഷകര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കാറ്റ് പെട്ടെന്ന് ശക്തിപ്രാപിക്കുന്നതിനാല്‍ ഗുരുതര കേടുപാടുകള്‍ക്കും, അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് സൂചന. 

ജനങ്ങള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാരിക്കണമെന്നാണ് മെറ്റ് ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അവശ്യ വസ്തുക്കള്‍ പാക്ക് ചെയ്ത് വെയ്ക്കാനാണ് നിര്‍ദ്ദേശം. അവശിഷ്ടങ്ങള്‍ പറക്കുന്നത്, ടൈലുകള്‍ ഇളകുന്നതും പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയുണ്ട്. 

പവര്‍കട്ടിന് സാധ്യതയുള്ളതിനാല്‍ ടോര്‍ച്ചും, ബാറ്ററികളും എടുത്ത് വെയ്ക്കാനും, മൊബൈല്‍ ഫോണ്‍ പവര്‍ബാക്കപ്പും, അവശ്യവസ്തുക്കളും ബാഗിലാക്കി വെയ്ക്കാനാണ് കാലാവസ്ഥാ നിരീക്ഷകരുടെ ഉപദേശം. ഈസ്റ്റര്‍ യാത്രകള്‍ക്കായി ഉയര്‍ന്ന ചെലവിലുള്ള ഇന്ധനം നിറച്ച് ജനം റോഡിലേക്ക് ഇറങ്ങുമ്പോഴാണ് ഡേവ് കൊടുങ്കാറ്റിന്റെ വരവ്. 

ഇന്ധനവില ഉയരുകയാണെങ്കിലും 2022ന് ശേഷം ഈസ്റ്ററിന് റോഡുകളില്‍ തിരക്കേറുമെന്ന് ആര്‍എസി വ്യക്തമാക്കി. ഡീസല്‍ വില 29 ശതമാനവും, പെട്രോളിന് 16 ശതമാനവുമാണ് യുദ്ധാനന്തരം വില വര്‍ദ്ധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.