CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 40 Seconds Ago
Breaking Now

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ സാധ്യതയുള്ളത് ആ നടന് ; ലിബര്‍ട്ടി ബഷീര്‍ പറയുന്നു

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ അല്‍പമെങ്കിലും സാധ്യതയുള്ളത് ഫഹദ് ഫാസിലിനാണെന്ന് സിനിമാ നിര്‍മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍.

'നിര്‍മാതാക്കള്‍ ഇപ്പോഴും മമ്മൂക്കയുടേയും മോഹന്‍ലാലിന്റെയും ഡേറ്റിന് പിന്നാലെയാണ്.

ഇപ്പോഴുള്ള യുവതാരങ്ങള്‍ ഒരുപാട് കാലം സിനിമാ മേഖലയില്‍ നില്‍ക്കും എന്നല്ലാതെ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തില്ല

സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്താന്‍ എന്തെങ്കിലും ചെറിയ സാധ്യതയുണ്ടെങ്കില്‍ അത് ഫഹദ് ഫാസിലിനാണ്. അത് എത്രകാലം ഉണ്ടാവുമെന്ന് പറയാന്‍ പറ്റില്ല. നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും നൂറ് ശതമാനം സേഫ് ആണെന്ന് ഉറപ്പുള്ള ആര്‍ട്ടിസ്റ്റ് ഫഹദ് ഫാസില്‍ മാത്രമാണെന്നും ബഷീര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.