CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 48 Seconds Ago
Breaking Now

വാക്‌സിന്‍ എടുക്കാത്ത എന്‍എച്ച്എസ് ജീവനക്കാര്‍ ഏഴു ശതമാനത്തോളം ; ജോലി നഷ്ടമാകാന്‍ സാധ്യത ; പുതിയ നീക്കവുമായി ഹെല്‍ത്ത് സെക്രട്ടറി

കടുത്ത തീരുമാനം വേണ്ടിവരുമെന്ന സൂചനയാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഒടുവിലെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം എന്‍എച്ച്എസ് ജീവനക്കാര്‍ ഇനിയും വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. ഏഴു ശതമാനം ജീവനക്കാര്‍. വാക്‌സിന്‍ നിര്‍ബന്ധമാക്കിയാല്‍ ജീവനക്കാര്‍ പോകുമെന്ന ആശങ്കയുണ്ടെങ്കിലും കടുത്ത തീരുമാനം വേണ്ടിവരുമെന്ന സൂചനയാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത്.

ശൈത്യകാലത്ത് നിയമം പ്രാബല്യത്തിലാകുമോ എന്ന ചോദ്യത്തിന് അതിനായി ശ്രമിക്കുമെന്നായിരുന്നു മറുപടി. വാക്‌സിന്‍ എടുക്കാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഗുരുതര രോഗികളുടെ ജീവന് തന്നെ ഭീഷണിയാകും. എന്നാല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റെന്നാണ് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറയുന്നത്. ജീവനക്കാര്‍ കൊഴിഞ്ഞുപോയാല്‍ എന്‍എച്ച്എസ് പ്രവര്‍ത്തനത്തിന്റെ താളം തെറ്റുമെന്നതാണ് കാരണം.

വാക്‌സിന്‍ എടുത്തവരെ ലഭിക്കാതെ പോയാല്‍ കെയര്‍ ഹോമുകള്‍ അടച്ചിടേണ്ട അവസ്ഥ വരും.രോഗ വ്യാപനം തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ അനിവാര്യമെന്നാണ് സര്‍ക്കാര്‍ നിലപാട്. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെ വലിയൊരു വിഭാഗം അനുകൂലിക്കുന്നുണ്ടെന്നും ചെറിയൊരു ശതമാനമാണ് എതിര്‍ക്കുന്നതെന്നും സാജിദ് ജാവിദ് വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.