CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 11 Seconds Ago
Breaking Now

മഞ്ഞണിഞ്ഞ വീക്കെന്‍ഡിനായി തയ്യാറെടുക്കാം; വെള്ളിയാഴ്ചയോടെ വെയില്‍സിലും, ഈസ്റ്റ് ആംഗ്ലിയയിലും വരെ മഞ്ഞ് പെയ്യും; ബ്രിട്ടനില്‍ യെല്ലോ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; രാജ്യത്ത് ശരാശരി താപനില 7 സെല്‍ഷ്യസ്; ശനിയാഴ്ച യാത്രകള്‍ കുഴപ്പത്തിലാകും, ഒപ്പം പവര്‍ കട്ടും!

ശനിയാഴ്ച വൈകുന്നേരം 6 വരെയാണ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്

കാഠിന്യം കുറഞ്ഞ നവംബറിന്റെ രൂപം ദിവസങ്ങള്‍ക്കുള്ളില്‍ മാറിമറിയുമെന്ന് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. സ്‌കോട്ട്‌ലണ്ടില്‍ കണ്ടുതുടങ്ങുന്ന മഞ്ഞും, 80 എംപിഎച്ച് വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റുമാണ് ഈ വീക്കെന്‍ഡില്‍ യുകെയെ കാത്തിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ശനിയാഴ്ച രാജ്യത്തെ മിക്ക പ്രദേശങ്ങളിലും യാത്രകള്‍ ദുരിതപൂര്‍ണ്ണമാകുമെന്നും. പവര്‍ കട്ട് തേടിയെത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ശൈത്യകാല മഴയും, കുന്നിന്‍പ്രദേശങ്ങളിലെ മഞ്ഞും ഈ വീക്കെന്‍ഡില്‍ യുകെയിലെത്തും. സൗത്തില്‍ വെയില്‍സും, ഈസ്റ്റ് ആംഗ്ലിയ വരെയും ഇതിന്റെ പ്രഭാവം നേരിട്ടേക്കാം. താപനില കൂപ്പുകുത്തുന്നതിന് പുറമെ സ്‌കോട്ട്‌ലണ്ടില്‍ കാറ്റ് 80 എംപിഎച്ച് വേഗത കൈവരിക്കും. മറ്റിടങ്ങളില്‍ 60 എംപിഎച്ച് വരെയാണ് കാറ്റിന്റെ വേഗത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആഴ്ചാവസാനത്തോടെ കനത്ത കാറ്റ് ദുരിതങ്ങള്‍ തീര്‍ക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. 

റോഡ്, റെയില്‍, ഫെറി ഗതാഗതങ്ങളെ ഇത് സാരമായി ബാധിക്കും. പാലങ്ങളും, റോഡുകളും അടച്ചിടേണ്ടി വരികയും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും കാരണമാകും. വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതിന് പുറമെ മൊബൈല്‍ ഫോണ്‍ കവറേജിലും പ്രശ്‌നങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പ് വിശദമാക്കുന്നു. ബുധനാഴ്ച മുതല്‍ തന്നെ മഞ്ഞിന്റെ പ്രഭാവം പ്രത്യക്ഷപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. വ്യാഴാഴ്ച ഇത് കൂടുതല്‍ വ്യക്തമാകും. നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ നല്ല മഴയും, ഹൈലാന്‍ഡ്‌സിലും വെള്ളിയാഴ്ചയോടെ ഇത് മഞ്ഞായി പെയ്തിറങ്ങുകയും ചെയ്യും. 

വെള്ളിയാഴ്ച രാത്രി താപനില താഴുന്നതോടെ വെയില്‍സ്, പെന്നൈന്‍സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് പെയ്യാനുള്ള സാധ്യതയുണ്ട്. രാജ്യത്തെ താപനില ശരാശരി 7 സെല്‍ഷ്യസായി നിലനില്‍ക്കുമെങ്കിലും സ്‌കോട്ട്‌ലണ്ടില്‍ ഇത് രാത്രിയോടെ പൂജ്യം ഡിഗ്രിയിലേക്ക് താഴും. കനത്ത കാറ്റ് യുകെയിലെ ഭൂരിഭാഗം മേഖലകളെയും ബാധിക്കും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചെറിയ ഭാഗം മാത്രമാണ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 6 വരെയാണ് മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.