CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 22 Seconds Ago
Breaking Now

മഞ്ഞില്‍ വിരിഞ്ഞ ബ്രിട്ടന്‍! 5 ദിവസം തുടര്‍ച്ചയായി മഞ്ഞുവീഴ്ച; താപനില -11 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും; തണുത്തുറഞ്ഞ കാറ്റ് പിന്നാലെ; ആര്‍വെന്‍ കൊടുങ്കാറ്റ് വൈദ്യുതി നഷ്ടമാക്കിയ 9200 വീടുകള്‍ എട്ടാം ദിവസവും ഇരുട്ടില്‍

നോര്‍ത്ത് വെസ്റ്റ് മേഖലകളില്‍ കനത്ത കാറ്റും, വ്യാപകമായ മഴയും പ്രവചിച്ചിട്ടുണ്ട്

തണുത്തുറഞ്ഞ കാറ്റും, അഞ്ച് ദിവസം നീളുന്ന മഞ്ഞും ചേര്‍ന്ന് ബ്രിട്ടനില്‍ ഈയാഴ്ച താപനില കൂപ്പുകുത്തിക്കും. ആര്‍വെന്‍ കൊടുങ്കാറ്റ് വൈദ്യുതി നഷ്ടമാക്കിയ ആയിരക്കണക്കിന് പേര്‍ ഇരുട്ടില്‍ തുടരുമ്പോഴാണ് തണുപ്പ് കഠിനമാകുന്നത്. ഇന്ന് മുതല്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച തുടര്‍ച്ചയായ അഞ്ച് ദിവസം ഉണ്ടാകുമെന്നാണ് പുതിയ കാലാവസ്ഥാ ഡാറ്റ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ നോര്‍ത്ത് പ്രദേശങ്ങളിലെ ഉയര്‍ന്ന മേഖലകളിലാണ് കാണുക. 

നോര്‍ത്ത് യോര്‍ക്ക്ഷയര്‍ മൂര്‍സ്, ലിങ്കണ്‍ഷയര്‍, ഈസ്‌റ്റേണ്‍ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളാണ് കാലാവസ്ഥയുടെ ആഘാതം പ്രധാനമായും അനുഭവിക്കേണ്ടി വരുന്നത്. നോര്‍ത്ത് വെസ്റ്റ് മേഖലകളില്‍ കനത്ത കാറ്റും, വ്യാപകമായ മഴയും പ്രവചിച്ചിട്ടുണ്ട്. രാത്രിയില്‍ തണുപ്പേറുന്നതിനാല്‍ ചില ഭാഗങ്ങളില്‍ -11 സെല്‍ഷ്യസിലേക്ക് താപനില കൂപ്പുകുത്താനും സാധ്യതയുണ്ട്. 

സൗത്ത് മേഖലയിലും വിന്ററിന്റെ ആഘാതങ്ങള്‍ അനുഭവപ്പെടും. വെസ്റ്റ് ലണ്ടന്‍, ഹെറോഫോര്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി തന്നെ -2 സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും തുടര്‍ച്ചയായ എട്ടാം ദിവസവും വൈദ്യുതി ഇല്ലാതെ കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെ വിഷയത്തില്‍ ആശങ്കയും വ്യാപകമാണ്. ആര്‍വെന്‍ കൊടുങ്കാറ്റ് യുകെയിലെ വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം തകരാറിലാക്കിയിരുന്നു. 

എനര്‍ജി നെറ്റ്‌വര്‍ക്ക്‌സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം 9200 വീടുകള്‍ വെള്ളിയാഴ്ച വൈകുന്നേരവും ഇരുട്ടിലാണ്. ഇതോടൊപ്പമാണ് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും ഉല്‍പ്പെടെ ആളുകള്‍ തണുത്തുറഞ്ഞ കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നത്. അടുത്ത 24 മണിക്കൂറില്‍ ഈ മേഖലകളില്‍ ആലിപ്പഴ വര്‍ഷവും, മഴയും അകമ്പടിയേകുമെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.