CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 54 Minutes 27 Seconds Ago
Breaking Now

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ! പക്ഷെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിന് പറ്റിയ സമയം ഇതല്ലെന്ന് ചാന്‍സലറോട് അപേക്ഷിച്ച് എംപിമാരും, ബിസിനസ്സുകളും; ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ കുടുംബങ്ങളെ രക്ഷിക്കാന്‍ ഋഷി സുനാക് ഇടപെടുമോ? നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന മാറ്റിവെയ്ക്കണമെന്ന് ആവശ്യം

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന 30,000 പൗണ്ട് ശരാശരി വരുമാനമുള്ള ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 255 പൗണ്ട് ചെലവ് വരുത്തും

ഈ വരുന്ന ഏപ്രില്‍ മാസത്തില്‍ നടപ്പാക്കാനിരിക്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന മാറ്റിവെച്ച് കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടുന്ന കുടുംബങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വഴിയൊരുക്കണമെന്ന് ആവശ്യമുയരുന്നു. ബില്ലുകള്‍ കുതിച്ചുയരുന്നത് ആശങ്കയാകുന്ന ഘട്ടത്തിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന വൈകിപ്പിക്കണമെന്ന് എംപിമാരും, ബിസിനസ്സ് സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. 

നാഷണല്‍ ഇന്‍ഷുറന്‍സ് 1.25 ശതമാനം ഉയര്‍ത്തുന്നത് അല്‍പ്പം കൂടുതലാണെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പറയുന്നു. കൊവിഡിന് ശേഷം രാജ്യം സാമ്പത്തികമായ തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണ് കുതിച്ചുയരുന്ന ബില്ലുകളെന്ന് എംപിമാര്‍ പരാതിപ്പെടുന്നു. 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നികുതി വര്‍ദ്ധന ഏപ്രില്‍ മുതലാണ് നിലവില്‍ വരുന്നത്. 

എന്നാല്‍ ഇതേ ഘട്ടത്തില്‍ എനര്‍ജി ബില്ലുകളും, കൗണ്‍സില്‍ ടാക്‌സുകളും വര്‍ദ്ധിക്കുന്നതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ കടുപ്പമേറിയതാകും. പണപ്പെരുപ്പം ഇതിനകം തന്നെ 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇതോടെ മോര്‍ട്ട്‌ഗേജ് റീപെയ്‌മെന്റുകളില്‍ നൂറുകണക്കിന് പൗണ്ട് അധികം ചെലവാകും. At least one Cabinet minister is said to have urged Boris Johnson (pictured on Tuesday) to abandon the move, while the PM’s former Brexit chief David Frost has warned that the Tories risk losing the next election unless they cut taxes

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന 30,000 പൗണ്ട് ശരാശരി വരുമാനമുള്ള ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 255 പൗണ്ട് ചെലവ് വരുത്തും. 50,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 505 പൗണ്ടും വേണ്ടിവരും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വര്‍ദ്ധനവ് വഴി നേടുന്ന പണം ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയ്ക്കാണ് നല്‍കുക. എന്നാല്‍ ആദ്യ മൂന്ന് വര്‍ഷം പോസ്റ്റ്-കൊവിഡ് എന്‍എച്ച്എസ് ബാക്ക്‌ലോഗ് ഒതുക്കാനാണ് ഉപയോഗിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.