CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 2 Minutes 47 Seconds Ago
Breaking Now

കണ്ണിന്റെ ആരോഗ്യത്തിനായി ഇതു ശ്രദ്ധിക്കാം

കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും നേത്രരോ?ഗങ്ങള്‍ അകറ്റാനും സഹായിക്കും. ദിവസവും കണ്ണിന് മുകളില്‍ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിര്‍മ കിട്ടുന്നതിന് സഹായകമാണ്. കമ്പ്യൂട്ടറിന് മുന്നില്‍ അധികനേരം ഇരിക്കുന്നവര്‍ ഐസ് ക്യൂബ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്

ദിവസവും കണ്ണിന് മുകളില്‍ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിര്‍മ കിട്ടാന്‍ സഹായിക്കും. കണ്ണിന് മുകളില്‍ രണ്ട് കൈകള്‍ വച്ച് അല്‍പ നേരം അടച്ച് വയ്ക്കുന്നത് കണ്ണുകള്‍ക്ക് റിലാക്‌സേഷന്‍ ലഭിക്കാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കണ്ണ് ഡ്രൈയാകാതിരിക്കാന്‍ ഇത് സഹായിക്കും.