CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 12 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മഡ് ജുഗോറി തീര്‍ഥാടനം നടത്തി

ബര്‍മിംഗ്ഹാം . ലോകപ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മെഡ്ജുഗോറിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടനം നടത്തി , രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍  വികാരി ജെനെറല്‍ മോണ്‍ . ജിനോ അരീക്കാട്ട് എം . സി. ബി . എസ് , റെവ ഫാ. ജോ മൂലശ്ശേരി  വി . സി . റെവ. ഫാ. മാത്യു മുള യോലി ,റെവ . ഫാ. ആന്‍ഡ്രൂസ് ചെതലന്‍  ,ബഹു സിസ്റ്റേഴ്‌സ്  രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അല്മായരും ഉള്‍പ്പടെ നൂറ്റി ഇരുപത്തിയാറോളം പേര്‍  പങ്കെടുത്തു . സന്ദര്‍ശന വേളയില്‍ മെഡ്ജുഗോറിയിലെ അപ്പസ്‌തോലിക്   ആര്‍ച്ച് ബിഷപ് ആല്‍ഡോ കവല്ലി യുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി .

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.