CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 26 Seconds Ago
Breaking Now

മങ്കിപോക്‌സിന്റെ കളി വേറെ ലെവല്‍? രൂപമാറ്റം സംഭവിക്കുന്നത് 12 ഇരട്ടി വരെ വേഗത്തില്‍; മുന്‍ വേര്‍ഷനുകളെ അപേക്ഷിച്ച് വൈറസിന് കൂടുതല്‍ വ്യാപനശേഷി കൈവരുന്നത് വെറുതെയല്ലെന്ന് വിദഗ്ധര്‍; രോഗികളുടെ എണ്ണമേറുന്നതിന് പിന്നിലെ 'രഹസ്യം' പുറത്ത്

ഇതിനകം തന്നെ ഏകദേശം 50 രാജ്യങ്ങളില്‍ മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്

ലോകത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പടര്‍ന്നുപിടിക്കുന്ന മങ്കിപോക്‌സ് വൈറസ് സ്‌ട്രെയിന്‍ അസാധാരണമായ രീതിയിലാണ് വ്യാപിക്കുന്നത്. വൈറസിന്റെ മുന്‍ വേര്‍ഷനുകളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുള്ള സ്‌ട്രെയിനാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് കണ്ടെത്തല്‍. എന്നുമാത്രമല്ല 2018ന് ശേഷം സാധാരണ ഗതിക്ക് വിരുദ്ധമായി 12 തവണയെങ്കിലും വൈറസ് രൂപമാറ്റം വരുത്തിയെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ഗവേഷകര്‍ കണ്ടെത്തി. Researchers found that the current strain of the monkeypox virus that has caused worldwide outbreaks of the tropical virus is mutating at a speed 12 times what is expected of it. This potentially makes it more transmissible

ശാരീരിക സ്പര്‍ശനം, പ്രശ്‌നസാധ്യതയുള്ള പ്രതലങ്ങള്‍, വളരെ അടുത്ത ശാരീരിക ബന്ധം എന്നിവയിലൂടെയാണ് സാധാരണമായി ട്രോപ്പിക്കല്‍ വൈറസ് പടരുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇപ്പോള്‍ മങ്കിപോക്‌സ് ആഗോള തലത്തില്‍ പടരുന്നതിന് പിന്നിലെ രഹസ്യമാണ് ഇതോടെ വ്യക്തമാകുന്നത്. യുകെയില്‍ 800-ഓളം കേസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. The version of monkeypox spreading around the world is of the West African variety, but it is mutating at a pace that would not be expected of a DNA virus (file photo)

വ്യാപനം തുടങ്ങിയ ശേഷം വൈറസ് എത്ര രൂപമാറ്റം വരുത്തിയെന്ന് എന്‍ഐഎച്ച് സംഘം പഠിച്ചു. 2018ല്‍ വെസ്റ്റ് ആഫ്രിക്കന്‍ മങ്കിപോക്‌സ് മറ്റ് രാജ്യങ്ങളിലേക്ക് പടരാന്‍ തുടങ്ങിയ ശേഷം രൂപപ്പെട്ട വൈറസാണ് നിലവില്‍ പ്രചരിക്കുന്നതെന്നണ് വിദഗ്ധര്‍ കരുതുന്നത്. അതേസമയം കൊവിഡ്-19 വൈറസ് പോലെ ഡിഎന്‍എ വൈറസായ മങ്കിപോക്‌സ് പെട്ടെന്ന് രൂപമാറ്റം വരുത്തുന്നുമില്ല. 

നിലവിലെ പഠനം അനുസരിച്ച് ആറ് മുതല്‍ 12 ഇരട്ടി വരെ വേഗത്തിലാണ് വൈറസ് സ്‌ട്രെയിന്‍ രൂപമാറ്റം വരുത്തിയിട്ടുള്ളത്. ഇതിന്റെ ബലത്തിലാണ് ഈ വര്‍ഷം വൈറസ് ലോകത്തില്‍ പടരുന്നതെന്നാണ് കരുതുന്നത്. ഇതിനകം തന്നെ ഏകദേശം 50 രാജ്യങ്ങളില്‍ മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.