CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 17 Seconds Ago
Breaking Now

1 ശതമാനം ഡെപ്പോസിറ്റുണ്ടോ? പ്രോപ്പര്‍ട്ടി വാല്യൂവിന്റെ 99 ശതമാനവും ലോണ്‍ കിട്ടും; ഫസ്റ്റ് ടൈം ബയേഴ്‌സിനായി മോര്‍ട്ട്‌ഗേജ് ഡീല്‍ പ്രഖ്യാപിച്ച് നേഷന്‍വൈഡ്

5.99% പലിശ നിരക്കുമായി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലാണ് നേഷന്‍വൈഡ് നല്‍കുന്നത്

പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 99 ശതമാനവും കടമെടുക്കാന്‍ ഫസ്റ്റ്‌ടൈം ബയേഴ്‌സിന് അവസരം നല്‍കുന്ന മോര്‍ട്ട്‌ഗേജ് ഡീലുമായി നേഷന്‍വൈഡ്. കേവലം 1% മാത്രം ഡെപ്പോസിറ്റുള്ളവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഉപയോഗിച്ച് വീട് വാങ്ങാന്‍ അവസരം നല്‍കുന്ന ഡീലാണ് നേഷന്‍വൈഡ് അവതരിപ്പിച്ചത്. 

വരുമാനത്തിന്റെ ആറിരട്ടി വരെ തുക കടമായി എടുക്കാന്‍ ഇത് വഴിയൊരുക്കുന്നു. 1 ബില്ല്യണ്‍ പൗണ്ടാണ് പ്രതിവര്‍ഷം ഈ പ്രൊഡക്ടിനായി മാറ്റിവെച്ചിരിക്കുന്നതെന്ന് ബ്രിട്ടന്റെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി പറഞ്ഞു. ഇതുവഴി ഓരോ വര്‍ഷം 5000-ലേറെ ഫസ്റ്റ് ടൈം ബയേഴ്‌സിന് വീട് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറിയ ഡെപ്പോസിറ്റില്‍ മോര്‍ട്ട്‌ഗേജ് നല്‍കുന്ന ഡീലുകളുടെ എണ്ണം വളരെ പരിമിതമായി മാറിയിരുന്നു. അതേസമയം യുകെയിലെ ഭവനവിലകള്‍ താഴുന്ന സമയത്താണ് ഈ പ്രൊഡക്ട് അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബറില്‍ യുകെയിലെ ഭവനവില 0.6% താഴ്ന്നുവെന്നാണ് ലോയ്ഡ്‌സ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ 1.2% കുറവും വന്നിട്ടുണ്ട്. 

5.99% പലിശ നിരക്കുമായി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലാണ് നേഷന്‍വൈഡ് നല്‍കുന്നത്. ഫസ്റ്റ്‌ടൈം ബയേഴ്‌സിന് മികച്ച അവസരമാണ് ഇത് ഒരുക്കുന്നതെങ്കിലും, വീടുകളുടെ വില ഇനിയും കുറഞ്ഞാല്‍ ഇത് തിരിച്ചടിയാകുമെന്ന് ചില ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാടകയ്ക്ക് താമസിക്കുന്ന, ഡെപ്പോസിറ്റ് അധികം എടുക്കാനില്ലാത്ത ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് ഈ ഡീല്‍ മികച്ച അവസരമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.