CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 39 Seconds Ago
Breaking Now

ഒരു ഡോസ് മരുന്നിന് വെറും 40 രൂപ ; കാല്‍മുട്ടുവേദന മാറാന്‍ നാട്ടു വൈദ്യനെ കാണാന്‍ ധോനിയെത്തുന്നത് 70 കിലോമീറ്റര്‍ സഞ്ചരിച്ച്

തന്റെ അടുത്ത് വരുന്നത് സാക്ഷാല്‍ എം.എസ് ധോനിയാണെന്ന് വന്ദന്‍ സിങ്ങിന് മനസിലായിരുന്നില്ല

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി നാട്ടുവൈദ്യന്റെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. കാല്‍മുട്ട് വേദനയെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ വൈദ്യന്റെ പക്കല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പച്ചമരുന്നുകള്‍ പാലില്‍ ചേര്‍ത്ത് നല്‍കുന്ന വന്ദന്‍ സിങ്ങിന്റെ ചികിത്സാ രീതി റാഞ്ചിയില്‍ പ്രസിദ്ധമാണ്. ധോനിയുടെ വീട്ടില്‍ നിന്ന് 70 കി.മീ അകലെ ലാപങ് പോലീസ് സ്റ്റേഷന്‍ പരിസരത്തെ കാത്തിങ്കെല എന്ന സ്ഥലത്ത് ഒരു മരത്തിന് ചുവട്ടിലാണ് വന്ദന്‍ സിങ് രോഗികളെ ചികിത്സിക്കുന്നത്. ഇരു കാല്‍മുട്ടുകള്‍ക്കും വേദന അനുഭവപ്പെട്ടതോടെയാണ് ധോനി ഇവിടെ ചികിത്സയ്‌ക്കെത്തിയത്.

തന്റെ വീട്ടില്‍ നിന്നും 70 കി.മീ യാത്ര ചെയ്താണ് ധോനി, വൈദ്യന്റെ പക്കല്‍ ചികിത്സയ്ക്ക് എത്തുന്നത്. എന്നാല്‍ തന്റെ അടുത്ത് വരുന്നത് സാക്ഷാല്‍ എം.എസ് ധോനിയാണെന്ന് വന്ദന്‍ സിങ്ങിന് മനസിലായിരുന്നില്ല. ധോനിയെ കണ്ട് റോഡിലൂടെയും മറ്റും പോകുന്നയാളുകള്‍ വണ്ടിനിര്‍ത്തി വന്ന് ഫോട്ടോയെടുക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ചികിത്സിക്കുന്നത് പ്രസിദ്ധനായ ക്രിക്കറ്റ് താരത്തെയാണെന്ന് അദ്ദേഹം അറിയുന്നത്.

ഇദ്ദേഹം തയ്യാറാക്കുന്ന മരുന്ന് ഉടന്‍ തന്നെ കഴിക്കേണ്ടതിനാലാണ് ധോനി വീട്ടില്‍ നിന്നും ഇത്ര ദൂരം യാത്ര ചെയ്ത് വൈദ്യന്റെ അടുത്തെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസത്തില്‍ ഒരു ഡോസ് മരുന്നാണ് ധോനിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. അതിനായാണ് ധോനി എത്തിയത്.

അടുത്ത ഡോസ് സ്വീകരിക്കാന്‍ ധോനി എപ്പോള്‍ എത്തുമെന്ന് തനിക്ക് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഒരു ഡോസിന് വെറും 40 രൂപ മാത്രമാണ് ഇദ്ദേഹം ഈടാക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.