CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 42 Seconds Ago
Breaking Now

വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ വരന്‍ കുഴഞ്ഞുവീണ് മരിച്ചു ; വിവാഹത്തിന്റെ രണ്ടാംനാള്‍ ഡൗക്ടര്‍ക്ക് ദാരുണാന്ത്യം

കുഴഞ്ഞുവീണയുടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹ സല്‍ക്കാരത്തിനിടെ വരന്‍ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ നവംബര്‍ 26ന് നടന്ന വിവാഹ ശേഷമുള്ള വിരുന്നില്‍ വച്ചാണ് വരന്‍ കുഴഞ്ഞു വീണത്. പട്‌ന സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ പവന്‍ കുമാര്‍ യാദവാണ് മരിച്ചത്. കുഴഞ്ഞുവീണയുടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

നവംബര്‍ 25ന് വലിയ ആര്‍ഭാടത്തോടെയാണ് വിവാഹം നടന്നത്. ഇതിന് ശേഷം വധുവിനേയും കൂട്ടി പവന്‍ സ്വന്തം ഗ്രാമമായ ചാന്ദ്പുരിയിലേക്ക് പോയി. തൊട്ടടുത്ത ദിവസം നാട്ടിലുള്ളവര്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. വിരുന്നിന് എത്തിയ അതിഥികള്‍ക്ക് മുന്നില്‍ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തില്‍ വധുവുമൊത്ത് ഇരിക്കുമ്പോഴാണ് പവന്‍ കുമാര്‍ യാദവ് കുഴഞ്ഞുവീണത്.

 




കൂടുതല്‍വാര്‍ത്തകള്‍.