CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 45 Seconds Ago
Breaking Now

വീടിന്റെ ഗേറ്റില്‍ കത്തിച്ച മണ്‍വിളക്കില്‍ നിന്ന് സാരിയില്‍ തീപിടിച്ചു ; 18 കാരിയ്ക്ക് ദാരുണാന്ത്യം

നവംബര്‍ 12നാണ് സിന്ധുവിന് പൊള്ളലേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വീട്ടിന്റെ ഗേറ്റില്‍ കത്തിച്ച വിളക്കില്‍ നിന്നും സാരിയിലേക്ക് തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെലങ്കാനയിലെ അഡഗുട്ട വെസ്റ്റേണ്‍ ഹില്‍സില്‍ താമസിക്കുന്ന സായ് വെങ്കട സിന്ധുവാണ് (18) തീപൊള്ളലേറ്റ് മരിച്ചത്. നവംബര്‍ 12നാണ് സിന്ധുവിന് പൊള്ളലേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അഡഗുട്ടയില്‍ സ്വന്തമായി വസ്ത്രശാല നടത്തുന്ന സിന്ധു രാത്രി കട അടച്ച് വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടം സംഭവിച്ചത്.വീടിന്റെ ഗേറ്റില്‍ കത്തിച്ചുവച്ചിരുന്ന മണ്‍വിളക്കില്‍ നിന്നും സിന്ധു ധരിച്ചിരുന്ന സാരിയിലേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി 16 ദിവസത്തോളം ചികിത്സയിലായിരുന്നു. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട സിന്ധുവിന്റെ വിയോഗം ഗ്രാമത്തെയാകെ വേദനയിലാഴ്ത്തി.




കൂടുതല്‍വാര്‍ത്തകള്‍.