CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 52 Seconds Ago
Breaking Now

ബ്രിട്ടന്‍ കിരീടാവകാശി വില്യം രാജകുമാരന് ഇന്ത്യന്‍ പാരമ്പര്യമെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്.

രാജകുമാരന്റെ ബന്ധുക്കളുടെ ഉമിനീര്‍ സാമ്പിളുകളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യക്കാരിയായ വില്യമിന്റെ മുതുമുത്തശ്ശിയിലൂടെയാണ് വില്യമിന് ഇന്ത്യന്‍ പാരമ്പര്യം ഉണ്ടായതെന്നാണ് സൂചന.

സ്‌കോട്ട്‌ലാന്റ് വ്യാപാരിയായ വില്യമിന്റെ മുതുമുത്തശ്ശനായ തിയോഡര്‍ ഫോര്‍ബസ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വേണ്ടി ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്തിരുന്നു. അവിടെ ഫോര്‍ബസിന്റെ വീട്ടുജോലിക്കാരിയായിരുന്നത് ഇന്ത്യക്കാരിയായ എലിസ കെവാര്‍ക്ക് ആണ്. എലിസയില്‍ ജനിച്ച കാതറിന്‍ എന്ന മകളെ ബ്രിട്ടനിലേയ്ക്ക് അയച്ചതും ഫോര്‍ബസ് തന്നെയാണ്.

എലിസയുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ അവരുടെ പെണ്‍മക്കളിലൂടെയും പെണ്‍കുട്ടികളായ പേരക്കുട്ടികളിലൂടെയും വില്യമിന്റെ അമ്മയായ ഡയാനയിലെത്തി. അങ്ങനെ രാജകുമാരന്മാരായ വില്യമിലും ഹാരിയിലും ആ ഡിഎന്‍എ എത്തിച്ചേര്‍ന്നു.

എലിസ അര്‍മേനിയക്കാരിയാണെന്നാണ് അവകാശപ്പെടുന്നത്. ഫോര്‍ബസിന് എലിസ അയച്ച കത്തുകള്‍ അര്‍മേനിയന്‍ ലിപിയിലാണ്. എലിസയുടെ സര്‍നൈമായ കെവോര്‍ക്കും അര്‍മേനിയന്‍ സ്വഭാവമുള്ളതാണ്. എലിസയുടെ പിതാവ് അര്‍മേനിയന്‍ വംശജനായിരിക്കാമെന്നാണ് ഇപ്പോഴത്തെ അനുമാനം.

എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വില്യമിന് തായ് വഴിയിലൂടെ ഇന്ത്യന്‍ പാരമ്പര്യം ഉണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ‘ബ്രിട്ടന്‍സ് ഡിഎന്‍എ’ എന്ന ഡിഎന്‍എയിലൂടെ വംശപരമ്പര പരിശോധിക്കുന്ന കമ്പനി പറഞ്ഞു.

മുത്തശ്ശിയായ എലിസയില്‍ നിന്നും പകര്‍ന്നുകിട്ടിയ ഇന്ത്യന്‍ പാരമ്പര്യം പക്ഷേ വില്യമിലും ഹാരിയിലും അവസാനിക്കും. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ സ്ത്രീകളിലൂടെ മാത്രമേ വരും തലമുറയിലേക്ക് ലഭിക്കൂ എന്ന കാരണം കൊണ്ടാണിത്.




കൂടുതല്‍വാര്‍ത്തകള്‍.