Breaking Now

ജിയാ ഖാന്‌ മനോവിഭ്രാന്തി ഉണ്ടായിരുന്നു: സറീന വഹാബ്‌

മനോനില തകരാറിലായ ഒരു പെണ്‍കുട്ടിയെ സൂരജ്‌ എങ്ങനെ ജീവിതപങ്കാളിയാക്കുമെന്നും ഒരിക്കലും തന്റെ മകന്‌ യോജിച്ച ജീവിതപങ്കാളിയായിരുന്നില്ല ജിയയെന്നും സറീന.

ഇക്കഴിഞ്ഞ ദിവസം ഒരു ന്യൂസ്‌ ചാനലിനോട്‌ സംസാരിക്കവേയാണ്‌ സറീന ഈ പരാമര്‍ശം നടത്തിയത്‌. തന്റെ മകന്‍ നിരപരാധിയാണെന്നും മകനെയോര്‍ത്ത്‌ അഭിമാനിക്കുന്ന ഒരമ്മയാണ്‌ താനെന്നുമാണ്‌ സറീന ന്യൂസ്‌ ചാനലിനോട്‌ പറഞ്ഞിരിക്കുന്നത്‌.

ജിയയുടേയും സൂരജിന്റേയും വീടുകള്‍ വളരെയടുത്താണെന്നും, എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടുമിങ്ങോട്ടും പരസ്‌പരം പോകാനും വരാനും പറ്റുന്ന ദൂരമേയുള്ളൂവെന്നും, ജിയ പലപ്പോഴും സൂരജിനെക്കാണാന്‍ വരാറുണ്ടായിരുന്നെന്നും അങ്ങനെയൊരു സാഹചര്യത്തില്‍ സൂരജും ജിയയും ലിവിംഗ്‌ ടുഗെദര്‍ നടത്തുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നുമാണ്‌ സറീന വാദിക്കുന്നത്‌.

തന്റെ മകന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്നും കാരണം താനാണ്‌ അവനെ വളര്‍ത്തിയതെന്നും സറീന പറയുന്നു. മകന്‍ തെറ്റുകാരനാണെങ്കില്‍ അവന്‌ ശിക്ഷ നല്‌കാമെന്നും ചാനലിനോട്‌ ഒരു ഘട്ടത്തില്‍ സറീന പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ജിയയുടെ മുറിയില്‍ നിന്ന്‌ ആറു പേജുകളുള്ള ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തതില്‍ കാമുകന്‍ സൂരജും താനും ഒരുമിച്ച്‌ താമസിച്ചിരുന്നതായും ഗര്‍ഭിണിയായ തന്നെ സൂരജ്‌ അബോര്‍ഷന്‌ പ്രേരിപ്പിച്ചതായും പലപ്പോഴും ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‌പിച്ചിരുന്നതായും ആത്മാര്‍ത്ഥമായി താന്‍ സ്‌നേഹിച്ച സൂരജിന്റെ വിശ്വാസ വഞ്ചനയില്‍ മനംനൊന്ത്‌ ആത്മഹത്യ ചെയ്യുകയാണെന്നും എഴുതിയിരുന്നു. അതേത്തുടര്‍ന്ന്‌ സൂരജിനെ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയുണ്ടായി. ജിയ അബോര്‍ഷന്‌ വിധേയയായ കാര്യത്തിലും ഇക്കഴിഞ്ഞ ദിവസം പോലീസിന്‌ തെളിവുകള്‍ ലഭിച്ചിരുന്നു.

- See more at: http://www.mangalam.com/cinema/latest-news/66213#sthash.UiizfU1V.dpuf

 




കൂടുതല്‍വാര്‍ത്തകള്‍.