Breaking Now

ചീറ്റകള്‍ക്കൊപ്പം ഷക്കീറ

വൈല്‍ഡ് എലിക്‌സിര്‍ എന്ന സുഗന്ധദ്രവ്യത്തിന്റെ പരസ്യത്തിനാണ് ഷക്കീറ ചീറ്റകള്‍ക്കൊപ്പം പോസ് ചെയ്തത്.

പുതിയ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് പോപ് താരം ഷക്കീറ ചീറ്റകള്‍ക്കൊപ്പം ചങ്ങാത്തം കൂടിയത്. ചീറ്റകള്‍ക്കൊപ്പമുള്ളതിന്റെ പരിഭ്രമമൊന്നും കൂടാതെയാണ് പരസ്യചിത്രത്തില്‍ 36കാരിയായ ഷക്കീറ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷക്കീറ എലിക്‌സിര്‍ എന്ന സുഗന്ധദ്രവ്യത്തിന്റെ പുതുക്കിയ പതിപ്പിന് വേണ്ടിയായിരുന്നു ഷക്കീറയുടെ പരസ്യം ചിത്രീകരിച്ചത്.

കൊളംബിയക്കാരിയായ ഷക്കീറക്ക് കഴിഞ്ഞ ജനുവരിയിലാണ് ഫുട്‌ബോള്‍ താരം ജെറാര്‍ഡ് പിക്യുവില്‍ ഒരു മകനുണ്ടായത്.




കൂടുതല്‍വാര്‍ത്തകള്‍.