മലയാള സിനിമ ലഹരിക്കേസില്‍ കുടുങ്ങി നില്‍ക്കവെ ആരാധകര്‍ക്ക് ഉപദേശവുമായി നടന്‍ സൂര്യ. താന്‍ സിനിമയില്‍ മാത്രമാണ് പുകവലിക്കുന്നതെന്നും ആരും ജീവിതത്തില്‍ അങ്ങനെ ചെയ്യരുതെന്നും സൂര്യ പറഞ്ഞു. പുകവലി തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. 'റെട്രോ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സൂര്യയുടെ പരാമര്‍ശം.
''ഞാന്‍ സിനിമയില്‍ മാത്രമാണ് സിഗരറ്റ് വലിച്ചത്. ദയവ് ചെയ്ത് ആരും ജീവിതത്തില്‍ സിഗരറ്റ് വലിക്കരുത്. തുടങ്ങിയാല്‍ പിന്നെ അവസാനിപ്പിക്കാന്‍ പറ്റില്ല. ഒരു പഫ് എന്ന് പറഞ്ഞായിരിക്കും തുടങ്ങുക. എന്നാല്‍ അത് നിര്‍ത്താനാകില്ല. അത് ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല, അത് ചെയ്യരുത്'' എന്നാണ് സൂര്യയുടെ വാക്കുകള്‍.