പാകിസ്താന്‍ സിന്ദാബാദെന്ന് വിളിച്ചുവെന്ന് ആരോപിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ കര്‍ണാടക മംഗളൂരുവില്‍ കൊല്ലപ്പെട്ടത് മലയാളി. വയനാട് സ്വദേശിയാണ്ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. മംഗളുരു പൊലീസ് പുല്‍പള്ളി പൊലീസുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തി.
വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ് കൊല്ലപ്പെട്ടയാള്‍. ആക്രി പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നത്. സംഭവത്തില്‍ ഇതുവരെ 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്.കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യുവാവ് 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. 33 വയസുള്ള പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഷ്റഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. കൊലപാതകത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.