വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാത്രം. വികസിത് ഭാരത് 2047ന്റെ ഭാ?ഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നല്‍കിയ പരസ്യത്തില്‍ പറയുന്നു. പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. മോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇംഗ്ലീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ ഭാ?ഗത്തു നിന്നുണ്ടായ നീക്കം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തിങ്കളാഴ്ചത്തെ തീയതിയില്‍ ചൊവ്വാഴ്ച കൈമാറിയ കത്ത് അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാ?ഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചത്.