പാകിസ്ഥാനില്‍ ഇന്ത്യ കയറി വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളെ എത്രത്തോളം വേദനിപ്പിച്ചെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. ഇന്ത്യ നടത്തിയ മിസൈല്‍ അക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ പാകിസ്ഥാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ആഗോള ഭീകരന്‍ ഹഫീസ് സയിദിന്റെ കുടുംബം ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് അവര്‍ തന്നെ സമ്മതിക്കുമ്പോഴും, ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടുമില്ല.
എന്തായാലും മിസൈല്‍ അക്രമം നടന്ന് ഒരു ദിവസം പിന്നിട്ട് പുക അടങ്ങിയതോടെ പാകിസ്ഥാനില്‍ നടത്തിയ അക്രമത്തിന് എതിരായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കാണ് ഇവര്‍ നീങ്ങുന്നത്. ആഗോള നയതന്ത്ര സിസ്റ്റം ദുര്‍ബലമായതോടെയാണ് ഇത്തരത്തില്‍ യുദ്ധസാധ്യതകള്‍ തെളിയുന്നതെന്നാണ് ഇവരുടെ വിലാപം. പാകിസ്ഥാനില്‍ അര്‍ദ്ധരാത്രി ഇന്ത്യ മിസൈല്‍ അക്രമണം സംഘടിപ്പിച്ചത് കശ്മീരില്‍ നിരപരാധികളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നതിന് പകരമാണെന്നാണ് 'ഇന്ത്യന്‍ ഭാഷ്യമെന്നാണ്' ഗാര്‍ഡിയന്‍ അവലോകനം കുറിച്ച് വെയ്ക്കുന്നത്.
ഒന്‍പത് കേന്ദ്രങ്ങള്‍, ഭീകരവാദത്തിന് കുട പിടിക്കുന്ന ഇടങ്ങള്‍ തെരഞ്ഞുപിടിച്ച് ലക്ഷ്യംവെച്ചാണ് അക്രമിച്ചതെന്ന് വീഡിയോ സഹിതം ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് തിരിച്ചടി നല്‍കുമെന്ന പാക് നയത്തിനാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് പ്രിയം. എന്തായാലും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന വാര്‍ത്ത ഇപ്പോള്‍ പലരും മുക്കിയിട്ടുണ്ട്. പാക് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന നിലയിലേക്കാണ് ഈ അവകാശവാദം ഇപ്പോള്‍ മാറിയിരിക്കുന്നത്.
ഇപ്പോള്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഇന്ത്യ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് എതിരെ നടത്തിയ അക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഒരു രാജ്യത്തിനും, മറ്റൊരു രാജ്യത്ത് നിന്നും തങ്ങള്‍ക്ക് നേരെ വരുന്ന ഭീകരാക്രമണം സഹിക്കേണ്ട കാര്യമില്ല. ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ അക്രമത്തിന് ന്യായമുണ്ട്. ഭീകരര്‍ക്ക് ഒരു സംരക്ഷണവും നല്‍കേണ്ടതില്ല', സുനാക് എക്‌സില്‍ കുറിച്ചു.
അതേസമയം വിഷയം എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സഭയില്‍ പറഞ്ഞത്. 'ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉയരുന്നത് ബ്രിട്ടനിലും ആശങ്ക പരത്തുകയാണ്. ഇരുരാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്. വിഷയം കൂടുതല്‍ വഷളാകാതെ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്', സ്റ്റാര്‍മര്‍ വ്യക്തമാക്കി.