അസോസിയേഷന്‍ ഓഫ് ഷോര്‍ട് മൂവി മേക്കേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ( ASMMA ) സംഘടിപ്പിച്ച മത്സരത്തില്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ബാനറില്‍ നിര്‍മ്മിച്ച 'ബ്ലാക്ക് ഹാന്‍ഡ് ' നിരവധി അവാര്‍ഡുകള്‍ നേടി യുകെ മലയാളികള്‍ക്ക് അഭിമാനമായി. നിര്‍മ്മാതാവ് റജി നന്തികാട്ട്, സംവിധായകന്‍ കനേഷ്യസ് അത്തിപ്പൊഴി എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായപ്പോള്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രാകേഷ് ശങ്കരന്‍ ഏറ്റവും നല്ല സഹ നടനുള്ള അവാര്‍ഡ് നേടി.
ASMMA യുടെ 2025 ലെ അവാര്‍ഡുകള്‍ 2025 ജൂണ്‍ 11 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വിതരണം ചെയ്യും.
യുകെയിലെ കലാ സാംസ്‌കാരിക രംഗത്ത് നിരവധി മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ കനേഷ്യസ് അത്തിപ്പൊഴി സംവിധാനം ചെയ്ത
'ബ്ലാക്ക് ഹാന്‍ഡ്' യുകെയിലെ മലയാളി സമൂഹം നേരിടുന്ന ഗൗരകരമായ ഒരു വിഷയം നന്നായി അവതരിപ്പിച്ചിക്കുന്നു. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് മുന്‍പും കനേഷ്യസ് അത്തിപ്പൊഴി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിമുകള്‍ അനേകം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
ഈ അംഗീകാരം വളരെ സന്തോഷവും വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജവും നല്‍കുന്നുവെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ടും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബി ഗോപാലനും അഭിപ്രായപ്പെട്ടു.