ബര്‍മിംഗ് ഹാം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ രൂപത വാര്‍ഷിക കൂട്ടായ്മ 'സൗറൂത്ത ' 2025 ബര്‍മിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയില്‍ വച്ച് നടത്തപ്പെട്ടു . , രൂപതയുടെ വിവിധ ഇടവക , മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാര്‍ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി .
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന , വിശ്വാസ പ്രഘോഷണ റാലി , പ്രയ്സ് ആന്‍ഡ് വര്‍ഷിപ് ,രൂപത എസ് എം വൈ എം ബാന്‍ഡ് അവതരിപ്പിച്ച മ്യൂസിക് ബാന്‍ഡ് എന്നിവയായിരുന്നു പ്രധാന പരിപാടികള്‍ . തുടര്‍ന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാര്‍ നടത്തിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുയും ആശയ വിനിമയം നടത്തുകയും ചെയ്തു ,
മിഷന്‍ലീഗിന്റെ പതാകയുമേന്തി സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തന്‍ മുദ്രാവാക്യങ്ങളുമായി നടന്ന വര്‍ണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി . .മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ മാത്യു പാല ര ക്കരോട്ട് സി ആര്‍ എം സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് ,പ്രൊക്കുറേറ്റര്‍ റെവ ഫാ ജോ മൂലശ്ശേരി വി.സി . എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .വൈദികന്‍ ആകാനുള്ള എന്റെ സ്വപ്നം എന്ന വിഷയം ആസ്പദമാക്കി മെല്‍വിന്‍ ജെയ്മോന്‍ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു . വൈകുന്നേരം മിഷന്‍ ലീഗ് ആന്തത്തോടെ അവസാനിചാ പരിപാടികള്‍ക്ക് കമ്മീഷന്‍ പ്രസിഡന്റ് ജെന്‍ റ്റിന്‍ ജെയിംസ് നന്ദി അര്‍പ്പിച്ചു .രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ സെക്രെട്ടറി ജോജിന്‍ പോള്‍ , എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിന്‍സി പോള്‍ ടിറ്റോ തോമസ് , സജി വര്‍ഗീസ് ,ജിബിന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ,
SHYMON THOTTUMKAL