CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 48 Seconds Ago
Breaking Now

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യൂകെ ഘടകം പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ ഭാര്യാ മാതാവ് മേരിക്കുട്ടി അഗസ്റ്റിന്‍ നാട്ടില്‍ നിര്യാതയായി

ബ്രിസ്‌ക മുന്‍ പ്രസിഡന്റും സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയും പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യൂകെ ഘടകം പ്രസിഡന്റുമായ മാനുവല്‍ മാത്യുവിന്റെ ഭാര്യാ സിന്ധുവിന്റെ മാതാവ് കൂടല്ലൂര്‍ പാണ്ടംപടത്തില്‍ മേരിക്കുട്ടി അഗസ്റ്റിന്‍ (82) നാട്ടില്‍ നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൂടല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടക്കും .

മാന്യുവല്‍ മാത്യുവും സിന്ധുവും മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

പരേതയുടെ ഭര്‍ത്താവ് പാപ്പച്ചന്‍ പാണ്ടംപടത്തില്‍

മക്കള്‍ ; സുനില്‍ , സിന്ധു, സതീഷ്, സബീന

മരുമക്കള്‍ സിനി സുനില്‍സ മാന്യുവല്‍ മാത്യുസ അല്‍ഫോണ്‍സ സതീഷ്, റോജി കുഴിഞ്ഞാലില്‍

നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍, ജോബി മൈക്കിള്‍ എംഎല്‍എ, കടത്തുരുത്തി മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ അനുശോചിച്ചു.

ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.