CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 42 Seconds Ago
Breaking Now

ശ്രീ ആന്റണി മാത്യു (61) ലണ്ടനില്‍ നിര്യാതനായി

പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും  മകനും, യുകെയിലെ ആദ്യകാല പ്രവാസികളില്‍ ഒരാളുമായിരുന്ന, ശ്രീ ആന്റണി മാത്യു (61) ലണ്ടനില്‍ നിര്യാതനായി.

സീറോ മലബാര്‍ സഭയിലും, വിവിധ സംഘടനകളിലും, മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പറും, ലണ്ടനിലെ സെന്റ് മോണിക്ക മിഷന്‍ കുടുംബാംഗവും, ഗായകസംഘം കോഡിനേറ്ററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു

2005 മുതല്‍ ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.  തീക്ഷ്ണമതിയായ സഭാ സ്‌നേഹിയായിരുന്നു.

ഭാര്യ ഡെന്‍സി ആന്റണി, വേഴപ്ര  സ്രാമ്പിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ഡെറിക് ആന്റണി, ആല്‍വിന്‍ ആന്റണി.

സഹോദരങ്ങള്‍: റീസമ്മ ചെറിയാന്‍, മറിയമ്മ ആന്റണി, പരേതരായ ജോര്‍ജ് മാത്യു, ജോസ് മാത്യു.

യുകെയിലെ ഏവര്‍ക്കും സുപരിചിതനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാടിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും

 




കൂടുതല്‍വാര്‍ത്തകള്‍.