യുകെയിലെ ബാങ്കറിൽ താമസിക്കുന്ന മോളി ജോസഫിന്റെയും ജോസ്മി ജോസഫിന്റെയും മാതാവ് മേരി ജോസഫ് (83)നിര്യാതയായി. ശനിയാഴ്ച രാത്രി 10.45 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ (24-06-25)ന് രാവിലെ 11 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. സംസ്‌കാരം കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറാന പള്ളി സെമിത്തേരിയില്‍.
മോളി നാട്ടിലുണ്ടായിരുന്നു. ജോസ്മി നാട്ടിലേക്ക് ഇന്നെത്തും.
മക്കള്‍ സി. ഷാന്റി ജോസഫ്, മോളി ജോസഫ് , സോജന്‍ ജോസഫ്, ഷിബു ജോസഫ്, ജോസ്മി ജോസഫ്. .മരുമക്കൾ : ജോണി,സിനി സോജൻ,ലിജിഷിബു, ജോർളി .
പരേതയുടെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.