തുടര്‍ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.
ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആര്‍ക്കും നല്‍കിയിട്ടില്ല. ആരോഗ്യമേഖലയിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
പാര്‍ട്ടി നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.