CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 3 Minutes 8 Seconds Ago
Breaking Now

അമ്മ' തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുളളവര്‍

താരസംഘടന അമ്മയിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുളള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. ഈ മാസം 24 ആണ് പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓ?ഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കാണ്. പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു സ്ഥാനങ്ങള്‍ എല്ലാം ജനറല്‍ സീറ്റുകളും ആണ്.

മറ്റു സംഘടനകളില്‍ ഭാരവാഹിത്വം ഇല്ലാത്ത ആളുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുക. മാര്‍ച്ച് 31 വരെ സംഘടനയില്‍ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലുമണിവരെ പത്രിക സമര്‍പ്പിക്കാം.

 

 




കൂടുതല്‍വാര്‍ത്തകള്‍.