ആവേശം നിറഞ്ഞ ക്രക്കറ്റ് ടൂര്‍ണമെന്റിനും ഫുഡ് ഫെസ്റ്റിവലിനും ഇനി ദിവസങ്ങള്‍ മാത്രം. ബ്രിസ്റ്റോള്‍ ഷയര്‍ഹാംപ്ടണില്‍ ജൂലൈ 20നാണ് ടി10 ടൂര്‍ണമെന്റ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 1001 പൗണ്ടാണ് ഒന്നാം സമ്മാനം. റണ്ണര്‍ അപ്പിന് 501 പൗണ്ടാണ് സമ്മാനം നല്‍കുക.
എട്ടു ടീമുകള്‍ പങ്കെടുക്കുന്നു. കവന്‍ട്രി റെഡ്സ്, ബ്രിസ്റ്റോള്‍ ന്യൂ ഇലവന്‍സ്, ബ്രിസ്റ്റോള്‍ ഏസസ്, ഗള്ളി ക്രിക്കറ്റേഴ്സ് ഓക്സ്ഫോര്‍ഡ്, ബ്രിസ്റ്റോള്‍ മലയാളീസ്, ലെസ്റ്റര്‍ ഐക്കണ്‍സ്, ബ്രിസ്റ്റോള്‍ കൊമ്പന്‍സ് , ടിഐസിസി ദി ഫാല്‍ക്കണ്‍സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ടൂര്‍ണമെന്റിന്റെ പ്രമുഖ സ്പോണ്‍സറാണ്. ലെജന്റ് സോളിസിറ്റേഴ്സും സ്പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണമെന്റില്‍ ദി ടിഫിന്‍ ബോക്സ്, റിവ്യൂ ബീ, ഒറ്റക്കൊമ്പന്‍, കെയര്‍ ക്രൂ ഗ്ലോബല്‍ ഫുഡ്സ്, എ വണ്‍ ഫര്‍ണീച്ചര്‍, കാരീ എന്നിവര്‍ സഹ സ്പോണ്‍സര്‍മാരാണ്.
ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിലേക്കും ഫുഡ് ഫെസ്റ്റിവലിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
അഡ്രസ്
Shirehampton cc Penpole Lane, Shirehampton,BriSTOL BS11 0EA