വാക്കു തര്‍ക്കത്തിനിടെ പിതാവിനെ കുക്കിങ് പാന്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഷാഹ്ദാരയിലാണ് സംഭവം. രാംനഗറിലെ താമസക്കാരനായടെക് ചന്ദ് ഗോയലിനെ (55) ആണ് മകള്‍ അനു ദാരുണമായി കൊലപ്പെടുത്തിയത്. തലയ്ക്കും ശരീരത്തിനും സാരമായി പരുക്കേറ്റ ഗോയലിനെ മകന്‍ ശിവം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
32 കാരിയായ മകള്‍ അനുവുമായി പിതാവ് ഗോയല്‍ പതിവായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നുവെന്ന് ശിവം പൊലീസിന് മൊഴി നല്‍കി. സംഭവ ദിവസം വീട്ടില്‍ അനുവും മാതാവ് ബാലാ ദേവിയും ഭാര്യ പ്രിയ എന്നിവരാണ് വീട്ടിലുണ്ടായിരുന്നതെന്നും പ്രിയ വിളിച്ചുപറഞ്ഞാണ് താന്‍ കൊലപാതക വിവരം അറിഞ്ഞതെന്നും ശിവം പൊലീസിനോട് വെളിപ്പെടുത്തി. അവിവാഹിതയായ അനു മാതാപിതാക്കള്‍ക്കും സഹോദരനും കുടുംബത്തിനും ഒപ്പമാണ് കഴിഞ്ഞിരുന്നത്.
അനു മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും സഹോദരിയെ ചികിത്സിച്ച് വരികയായിരുന്നുവെന്നും ശിവം വ്യക്തമാക്കി.