CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 4 Seconds Ago
Breaking Now

വ്‌ലോഗര്‍ മുകേഷ് എം. നായര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്ന് റിപ്പോര്‍ട്ട്

പോലീസ് റിപ്പോര്‍ട്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറ്റം മാത്രമാണ് മുകേഷിനെതിരെ നിലനില്‍ക്കുന്നത്.

വ്‌ലോഗര്‍ മുകേഷ് എം. നായര്‍ക്കെതിരെയുള്ള കേസില്‍ പോക്‌സോ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പോലീസ് റിപ്പോര്‍ട്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറ്റം മാത്രമാണ് മുകേഷിനെതിരെ നിലനില്‍ക്കുന്നത്. പെണ്‍കുട്ടി ആദ്യം നല്‍കിയ പരാതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പിന്നീട് മൊഴിയില്‍ കൂട്ടിച്ചേര്‍ത്തത് സംശയാസ്പദമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രീകരണ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട്.

റീല്‍സ് ഷൂട്ടിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്‌നയാക്കിയെന്നും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ആരോപിച്ച് ഏപ്രിലില്‍ മുകേഷ് എം. നായര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കോവളം പോലീസാണ് കേസെടുത്തത്. ഫെബ്രുവരിയില്‍ കോവളത്തെ റിസോര്‍ട്ടില്‍ വെച്ചാണ് ഈ റീല്‍സിന്റെ ചിത്രീകരണം നടന്നത്. റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ സംഭവത്തില്‍ പെണ്‍കുട്ടിയെ ഷൂട്ടിങ്ങിനായി എത്തിച്ച കോഓര്‍ഡിനേറ്റര്‍ക്കെതിരെയും കേസെടുത്തിരുന്നു. കൂടാതെ, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ ചെയ്തതിനും മുകേഷ് എം. നായര്‍ക്കെതിരെ മുന്‍പ് പോലീസ് കേസെടുത്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.