കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്.
കുട്ടിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.
അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി എന്‍ എസ് 114, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.