CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 1 Seconds Ago
Breaking Now

യുക്മ - കാര്‍ഗോ ഫോഴ്സ് സൌത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള നാളെ റെഡ്ഹില്ലില്‍

യുക്മ - കാര്‍ഗോ ഫോഴ്സ് സൗത്ത് ഈസ്റ്റ് റീജിയണ്‍ കലാമേളയ്ക്ക്സര്‍വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ച്  രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

മാര്‍സ് റെഡ്ഹില്‍ ആതിഥ്യമരുളുന്ന കലാമേളയ്ക്ക് 

രണ്ട് നാളുകള്‍ കൂടി ബാക്കി നില്‍ക്കെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി  സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ കലാമേളകളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി നാല്  വേദികളില്‍ അരങ്ങേറുന്ന കലാമാമാങ്കത്തിന് യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ ഇരുപത്തിയാറ്  അംഗ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 300 ഓളം  മത്സരാര്‍ത്ഥികള്‍ 450 ലധികം മത്സരയിനങ്ങളില്‍ മാറ്റുരയ്ക്കും.

യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍മുഖ്യ രക്ഷാധികാരിയും,   മുന്‍ നാഷണല്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ജോണ്‍, മനോജ്കുമാര്‍ പിള്ള, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം സുരേന്ദ്രന്‍ ആരക്കോട്ട് തുടങ്ങിയവര്‍ രക്ഷാധികാരികളായും,

റീജണല്‍ പ്രസിഡണ്ട് ജിപ്‌സണ്‍ തോമസ് ചെയര്‍മാനും, റീജണല്‍ സെക്രട്ടറി സാംസണ്‍ പോള്‍ ജനറല്‍ കണ്‍വീനറും, ട്രഷറര്‍ തേജു മാത്യുസ് ചീഫ് കോര്‍ഡിനേറ്ററുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 

കൂടാതെ വിവിധ സബ് കമ്മറ്റികളുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരുമായി റീജണല്‍ നേതാക്കളായ 

ആന്റണി അബ്രാഹം,റെനോള്‍ഡ് മാനുവല്‍, അലന്‍ അക്കര, ലിറ്റോ കോരൂത്ത്, ശാരിക അമ്പിളി, മെബി മാത്യു, ഡാഫ്‌നി എല്‍ദോസ്, സനോജ് ജോസ്, സുനോജ് ശ്രീനിവാസന്‍, ബെര്‍വിന്‍ ബാബു, എറിക്‌സണ്‍ ജോസഫ്, വരുണ്‍ നായര്‍, അനില്‍ സെബാസ്റ്റ്യന്‍, ബൈജു ശ്രീനിവാസ്, ജോണ്‍സന്‍ മാതൃൂസ് എന്നിവരും വിവിധ അസോസിയേഷന്‍ നേതാക്കളായ ബാബു പറക്കുടിയില്‍, 

ജോയാസ് ജോണ്‍, പവിത്രന്‍  ദാമോദരന്‍, ഡെന്നീസ് വറീത്,

ജയപ്രകാശ് പണിക്കര്‍, ജോമോന്‍ വര്‍ഗ്ഗീസ്, ആന്റണി തെക്കേപ്പറമ്പില്‍, നിന്റു രാധാകൃഷ്ണന്‍, ജോബിന്‍ ജോസ്, സ്റ്റാലിന്‍ പ്ലാവില , ഷാ ഹരിദാസ്, പ്രസാദ് ഒഴാക്കല്‍, മംഗളവദനന്‍, ബിനു കൂട്ടുങ്കല്‍, ജോബി ഫിലിപ്പ്, റോഷിന്‍ അമ്പൂക്കന്‍ വര്‍ഗ്ഗീസ്, ജെന്നി മാത്യു, പ്രജുല്‍ കല്ലിടില്‍, അലോഷ്യസ്  , ബോബന്‍ സെബാസ്റ്റ്യന്‍, ഷാജി തോമസ് , മാല്‍ക്കം പുന്നൂസ്  , അഭിലാഷ് അബേല്‍, ജോസ് ഫെര്‍ണാണ്ടസ്, മാത്യു ജേക്കബ്, ബിനോയ് സേവ്യര്‍,

ഡോ. ജോസ് പ്രകാശ്, ടോജോ രാജു, എന്നിവരടങ്ങിയ വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു.

 

ഒക്ടോബര്‍ നാലിന് രാവിലെ കൃത്യം എട്ടുമണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.അഞ്ച് പൗണ്ട് റിസ്റ്റ് ബാന്റ് റിസപ്ഷന്‍ കൗണ്ടറുകളില്‍ നിന്ന് ലഭ്യമായിരിക്കും.മത്സരാര്‍ത്ഥികളുടെ സൗജന്യ എന്‍ട്രി ബാഡ്ജുകള്‍ ചെസ്റ്റ് നമ്പറിനോടൊപ്പം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈപ്പറ്റാനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞു.

 

ദൂര പ്രദേശങ്ങളില്‍ നിന്ന് വരുന്ന മത്സരാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ച് രാവിലെ 8.30 മുതല്‍ ബ്രേക്ഫാസ്റ്റ് ഉള്‍പ്പെടെ കലാമേളയുടെ കേറ്ററിംഗ് പാര്‍ട്ണര്‍മാരായ 'ദി കേരള റസ്റ്റോറന്റ്‌സ് ' ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങള്‍ പ്രത്യേകം സജീകരിച്ചിരിക്കുന്ന കേറ്ററിംഗ് കൌണ്ടറുകളിലൂടെ മിതമായ നിരക്കില്‍ ലഭ്യമായിരിക്കും.

 

യുക്മ - കാര്‍ഗോ ഫോഴ്‌സ് അണിയിച്ചൊരുക്കുന്ന സൗത്ത് ഈസ്റ്റ് റീജണ്‍ കലാമേള 2025 ന്റെ വിജയകരമായ നടത്തിപ്പിന് ഞങ്ങളോട് സഹകരിച്ച യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ ലൈഫ് ലൈന്‍ പ്രൊട്ടക്ട്, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ദി കേരളാ റെസ്റ്റോറന്റ്‌സ്, 

വോസ്റ്റെക് ഗ്ലോബല്‍ & നെഴ്‌സിങ്ങ് , MG ട്യൂഷന്‍, ഫുഡ് ലാന്റ്, ജിയാ ട്രാവല്‍സ്, ബെസ്റ്റ് ഓപ്ഷന്‍, JMP സോഫ്റ്റ് വേയേഴ്‌സ്, തെരേസാസ് ലണ്ടന്‍, യുക്മ ന്യൂസ് എന്നിവര്‍ക്ക് സംഘാടകര്‍ നന്ദി അറിയിച്ചു.

 

 

എറിക്‌സന്‍ ജോസഫ്

(പി ആര്‍ ഒ യുക്മ സൗത്ത് ഈസ്റ്റ്)

 




കൂടുതല്‍വാര്‍ത്തകള്‍.