യുക്മയിലെ പ്രമുഖ റീജിയനുകളായ സൌത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണല്‍ കലാമേളകള്‍ നാളെ (ഒക്ടോബര്‍ 04 ശനിയാഴ്ച) അരങ്ങേറുകയാണ്. യുക്മ - കാര്‍ഗോ ഫോഴ്സ് സൌത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റെഡ്ഹില്ലിലും യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണല്‍ കലാമേള ഷെഫീല്‍ഡിലുമാണ് നടക്കുന്നത്.
റെഡ്ഹില്ലിലെ മെര്‍സ്താം പാര്‍ക്ക് സ്‌കൂളില്‍ നടക്കുന്ന സൌത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആഷ്‌ഫോര്‍ഡ് എം.പി ശ്രീ.സോജന്‍ ജോസഫ് നിര്‍വ്വഹിക്കും. റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യുക്മ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. മുന്‍ ദേശീയ പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ജോണ്‍, മനോജ്കുമാര്‍ പിള്ള ദേശീയ സമിതിയംഗം സുരേന്ദ്രന്‍ ആരക്കോട്ട്, റീജിയണല്‍ സെക്രട്ടറി സാംസണ്‍ പോള്‍, ട്രഷറര്‍ തേജു മാത്യൂസ്, ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ മെബി മാത്യു, മറ്റ് റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സന്നിഹിതരാകും.
റീജിയണല്‍ കലാമേള സുഗമമായി നടത്തുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും മുഴുവന്‍ കലാസ്നേഹികളുടെയും പിന്തുണയും സഹകരണവും യുക്മ സൌത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
ഷെഫീല്‍ഡിലെ ഫിര്‍ത് പാര്‍ക്ക് അക്കാഡമിയില്‍ നടക്കുന്ന യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണല്‍ കലാമേള യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റും ദേശീയ കലാമേള കണ്‍വീനറുമായ വര്‍ഗ്ഗീസ് ഡാനിയല്‍ മുഖ്യാതിഥിയായിരിക്കും. ദേശീയ സമിതിയംഗം ജോസ് വര്‍ഗ്ഗീസ്, റീജിയണല്‍ സെക്രട്ടറി അജു തോമസ്, ട്രഷറര്‍ ഡോ. ശീതള്‍ മാര്‍ക്ക്, ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ആതിര മന്‍ജു, മറ്റ് റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സന്നിഹിതരാകും.
റീജിയണല്‍ കലാമേളയുടെ തയ്യാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയായതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും കലാസ്‌നേഹികളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണല്‍ കമ്മിറ്റി അറിയിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)