CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Seconds Ago
Breaking Now

ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, എന്നിട്ടും.. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ പ്രതികരിച്ച് ട്രംപ്

വെനസ്വേലയില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം പരിഗണിച്ചാണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന നോബേല്‍ നല്‍കിയത്.

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവാര്‍ഡ് ജേതാവായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നല്‍കിയിട്ടുണ്ട്. തന്നോടുള്ള ബഹുമാനാര്‍ത്ഥം താനിത് അര്‍ഹിക്കുന്നത് കൊണ്ടാണ് സമാധാന നോബേല്‍ സ്വീകരിക്കുന്നതെന്ന് മരിയ കൊറിന മചാഡോ തന്നെ വിളിച്ച് പറഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

വെനസ്വേലയില്‍ മരിയ കൊറിന മചാഡോയെ താന്‍ ഏറെക്കാലമായി സഹായിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അവര്‍ക്ക് വെനസ്വേലയില്‍ ഒരുപാട് സഹായം ആവശ്യമാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ സംരക്ഷിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും ട്രംപ് വൈറ്റ് ഹൗസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വര്‍ഷത്തെ സമാധാന നോബേല്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. വെനസ്വേലയില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം പരിഗണിച്ചാണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന നോബേല്‍ നല്‍കിയത്.

'ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചു. ഓരോന്നിനും തനിക്ക് നോബേല്‍ സമ്മാനം ലഭിക്കേണ്ടതാണ്. പക്ഷെ അവര്‍ പറഞ്ഞത് റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചിരുന്നെങ്കില്‍ നോബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്നാണ്. ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ച കാര്യം ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ആ ഒരു യുദ്ധം അത് വലുതാണ്,' ട്രംപ് കൂട്ടിച്ചേര്‍ത്തു. അര്‍മേനിയ-അസര്‍ബൈജാന്‍, കൊസോവോ - സെര്‍ബിയ, ഇസ്രയേല്‍ - ഇറാന്‍, ഈജിപ്റ്റ് - എത്യോപ്യ, റുവാണ്ട-കോംഗോ യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് തന്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.