CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Seconds Ago
Breaking Now

'ഗാസ യുദ്ധം അവസാനിച്ചു;വെടിനിര്‍ത്തല്‍ നിലനില്‍ക്കും';സമാധാന ഉച്ചകോടിക്കായി ട്രംപ് ഈജിപ്തിലേക്ക്

വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ ഉറപ്പിക്കുന്നതിനും ഗാസയുടെ പുനര്‍നിര്‍മ്മാണം ആരംഭിക്കുന്നതിനുമായുള്ള സമാധാന ഉച്ചകോടിയ്ക്കായി ഈജിപ്തിലേക്ക് പുറപ്പെടും മുന്‍പ് എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്.ആദ്യം ഇസ്രയേലില്‍ എത്തുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. തുടര്‍ന്നായിരിക്കും ഈജിപ്തിലേക്ക് തിരിക്കുക.

വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഹമാസ് തടവിലാക്കിയിരിക്കുന്ന 48 ബന്ദികളെ മോചിപ്പിക്കുക, ഇസ്രായേല്‍ തടവിലാക്കിയിരിക്കുന്ന നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുക, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുക, ഗാസയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ഭാഗികമായി പിന്‍വാങ്ങുക എന്നിവയാണ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച, ഗാസയുടെ ചില ഭാഗങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങല്‍ പൂര്‍ത്തിയാക്കയതോടെ ഹമാസിന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ പ്രകാരമുള്ള 72 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.

ഷാം എല്‍-ഷെയ്ക്ക് സമാധാന ഉച്ചകോടി എന്ന് പേരിട്ടിരിക്കുന്ന യോഗത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കും.ഗാസയിലെയും മിഡില്‍ ഈസ്റ്റിലെയും സമാധാനത്തെക്കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.