CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 11 Minutes 27 Seconds Ago
Breaking Now

ഗാസ സമാധാനത്തിലേക്ക് ; ട്രംപ് ഇന്ന് മിഡില്‍ ഈസ്റ്റിലേക്ക് ; ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും

ഈജിപ്തില്‍ നിന്ന് ടെല്‍ അവീവിലെത്തുന്ന ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും.

ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണള്‍ഡ് ട്രംപ് ഇന്ന് മിഡില്‍ ഈസ്റ്റിലേക്ക്. ഈജിപ്തും ഇസ്രയേലും സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകള്‍ ഇന്ന് ഗാസയില്‍ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. ഗാസയ്ക്കിന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഈജിപ്തില്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാര്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ് ഗാസ ജനത. ഈജിപ്തില്‍ നിന്ന് ടെല്‍ അവീവിലെത്തുന്ന ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും. 

ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുകളില്‍ പ്രശംസ നേടുന്ന തരത്തിലാണ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ എത്തി നില്‍ക്കുന്നത്. ഇതിനുമുന്‍പുള്ള വരവിലാണ് സിറിയക്ക് മേലുള്ള ഉപരോധം ട്രംപ് എടുത്തു മാറ്റിയത്. ഗാസയില്‍ മുന്‍ വെടിനിര്‍ത്തലുകളെ അപേക്ഷിച്ച് ഇത്തവണ വലിയ തര്‍ക്കങ്ങള്‍ ഇതിനോടകം കുറവാണ്. സഹായവുമായി നൂറുകണക്കിന് ട്രക്കുകള്‍ ഇന്ന് ഗാസയിലെത്തും. ഇസ്രയേല്‍ സേന പിന്‍വാങ്ങിയ ഇടങ്ങളില്‍ ഹമാസ് പൊലീസിനെ വിന്യസിച്ചു തുടങ്ങി. കൈമാറുന്ന ബന്ദികളെ കണ്ടെത്തി കൈമാറ്റത്തിനായി സമ്പൂര്‍ണ വിവരം ഇന്ന് വൈകിട്ടോടെ ഹമാസ് നല്‍കണം. പലസ്തീനിയന്‍ തടവുകാരെയും ഇന്ന് വൈകിട്ടോടെ മോചിപ്പിച്ച തുടങ്ങും. മുന്‍ വെടിനിര്‍ത്തലുകളില്‍ നിന്ന് വ്യത്യസ്തമായി കൈമാറ്റച്ചടങ്ങ് പരസ്യമായിരിക്കില്ലെന്നാണ് വിവരം. അതേസമയം, മറ്റൊരു വശത്ത് പതിനായിരങ്ങള്‍ ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന പ്രതീക്ഷയില്‍ ഗാസയില്‍ സ്വന്തം വീടുകള്‍ നിന്ന ഇടങ്ങളിലേക്ക് മടങ്ങി എത്തിക്കൊണ്ടിരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.