CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 46 Seconds Ago
Breaking Now

'ചെറിയ പ്രകോപനത്തിന് പോലും പ്രതികരിക്കും'; ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി

പാകിസ്താന് പതനമുണ്ടായാല്‍ ലോകത്തിന്റെ പകുതിയും കൂടെ കൊണ്ടുപോകുമെന്ന് നേരെത്തെ അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി. പാക് സൈന്യം പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് പ്രതികരിക്കുമെന്നാണ് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീര്‍ ഭീഷണി മുഴക്കി. ചെറിയ പ്രകോപനത്തിന് പോലും യാതൊരു മടിയും കൂടാതെ പ്രതികരിക്കും. മുഴുവന്‍ മേഖലക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പൂര്‍ണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീര്‍ പറഞ്ഞു.

പാകിസ്താന് പതനമുണ്ടായാല്‍ ലോകത്തിന്റെ പകുതിയും കൂടെ കൊണ്ടുപോകുമെന്ന് നേരെത്തെ അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു.

പാകിസ്താന്‍ അതിര്‍ത്തിയില്‍ താലിബാന്‍ കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ടിരിക്കെയാണ് സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരേ ഭീഷണിയുമായി രംഗത്തെത്തിയത്. 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും ധാരണയിലെത്തിയിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്ക് പിന്നാലെ ഡ്യൂറന്‍ഡ് ലൈനിനോട് ചേര്‍ന്നുള്ള പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത് വീണ്ടും പ്രകോപനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ അഫ്ഗാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി. പാകിസ്താന്റെ ഓരോ ഇഞ്ച് പ്രദേശവും ഇപ്പോള്‍ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.