
















സ്‌കൂള്‍ കുട്ടികള്‍ക്ക് റോബോട്ടിക്‌സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നല്‍കുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്‌സ് വീണ്ടും കേംബ്രിഡ്ജില്‍ വച്ച് അരങ്ങേറി. കൈരളി കോഡ് ചാമ്പ്‌സ് വീണ്ടും കേംബ്രിഡ്ജില്‍ വച്ച് അരങ്ങേറി. പ്രദേശത്തെ കുട്ടികള്‍ക്ക് സൗജന്യമായി ശാസ്ത്ര - സാങ്കേതിക വിജ്ഞാന പാഠങ്ങള്‍ നല്‍കണമെന്ന ആശയത്തോടെ മുന്നോട്ട് വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച
ഹേവര്‍ഹില്‍ മലയാളി അസോസിയേഷന് (H.M.A) വേണ്ടിയാണ് ഇത്തവണ കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്‌സ് ക്ലാസുകള്‍ സൗജന്യമായി നല്‍കിയത്. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റില്‍ നിന്നെത്തിയ ശ്രീ യൂസഫ്, ശ്രീമതി രഞ്ജിനിചെല്ലപ്പന്‍ എന്നിവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. കോഡ് ചാമ്പ്‌സിന് വേണ്ട സജ്ജീകരണങ്ങളൊരുക്കി കൊണ്ട് ഹേവര്‍ഹില്‍ മലയാളി അസോസിയേഷന്റെ
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ റിജു സാമുവലും വേദിയില്‍ സന്നിഹിതനായിരുന്നു.
ഒക്ടോബര്‍ 18 ന് ഉച്ച മുതല്‍ Thurlow Village Hall ല്‍ വച്ചായിരുന്നു ക്ലാസുകള്‍ .രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്ന രണ്ട് സെഷനുകളിലായി നാല്‍പ്പതോളം കുട്ടികള്‍ പങ്കെടുത്തു. വ്യത്യസ്ഥ സംഘടനകളും യൂണിറ്റുകളുമായി സഹകരിച്ച്
ഇത് അഞ്ചാം തവണയാണ് കൈരളി യു കെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്‌സ്
ട്രെയിനിംഗ് നടത്തുന്നത്. ക്ലാസുകളുടെ ഒടുവില്‍ പഠിപ്പിച്ച വിഷയങ്ങളുമായ് ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കേറ്റും നല്‍കിയ ശേഷമാണ്
കാര്യപരിപാടികള്‍ അവസാനിച്ചത്. നിങ്ങളുടെ പ്രദേശത്തും ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ദയവായി കൈരളി യു കെയെ സമീപിക്കുക