
















യുകെയിലെ വിവിധ ഭാഗങ്ങളിലേക്ക് മഞ്ഞ് വീഴാനുള്ള സാധ്യത തെളിയുന്നു. ക്ലോഡിയ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് യുകെയിലേക്ക് മഞ്ഞുവീഴ്ച വേഗത്തില്‍ എത്തിച്ചേരുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
വെയില്‍സില്‍ കൊടുങ്കാറ്റ് കനത്ത മഴ പെയ്യിച്ചതോടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം നേരിട്ടു. മോണ്‍മൗത്തില്‍ നിന്നും ആളുകളെ വീടുകളില്‍ നിന്നും രക്ഷപ്പെടുത്തേണ്ട സാഹചര്യമാണ് ഉണ്ടായത്. മോണോവ് നദി കരകവിഞ്ഞതോടെയാണ് പട്ടണത്തില്‍ വെള്ളം കയറിയത്.
വെയില്‍സ് നാച്വറല്‍ റിസോഴ്‌സില്‍ 119.6 എംഎം മഴയാണ് പെയ്തിറങ്ങിയതായാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 6 വരെ 12 മണിക്കൂറിലാണ് ഈ ശക്തമായ മഴ ലഭിച്ചത്. വോര്‍സ്റ്റര്‍ഷയര്‍ സക്ക്‌ളിയില്‍ ഇതേ സമയത്ത് 80.6 എംഎം മഴയും ലഭിച്ചു. 
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ തണുപ്പ് തേടിയെത്തുകയാണ്. വരും ദിവസങ്ങളില്‍ തണുപ്പേറിയ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ വ്യാപകമായി തണുപ്പ് അനുഭവപ്പെട്ട് തുടങ്ങുമെന്ന് മെറ്റ് വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ താപനില -7 സെല്‍ഷ്യസിലേക്ക് വരെ താഴും. പകല്‍ സമയങ്ങളില്‍ താപനില ഒറ്റ അക്കത്തില്‍ തുടരുമെന്നും കരുതുന്നു.
നോര്‍ത്ത് വെസ്റ്റ് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ക്ലോഡിയ കൊടുങ്കാറ്റിന്റെ പ്രഭാവം ഏറ്റവും കൂടുതല്‍ നേരിട്ടത്.