CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 16 Seconds Ago
Breaking Now

സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച് ഐ വി ; സംഭവം മധ്യപ്രദേശില്‍

തലാസീമിയ എന്ന ജനിതക രോഗം ബാധിച്ച കുട്ടികള്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. സത്ന ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. തലാസീമിയ എന്ന ജനിതക രോഗം ബാധിച്ച കുട്ടികള്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികള്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. തലാസീമിയ ബാധിച്ചവര്‍ക്ക് ഇടയ്ക്കിടെ രക്തം നല്‍കേണ്ടതുണ്ട്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികളിലാണ് രോഗബാധ ഉണ്ടായത്. നാല് മാസം മുന്‍പാണ് കുട്ടികള്‍ ഈ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചത് എന്നാണ് വിവരം. എന്നാല്‍ ഹോസ്പിറ്റലിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവര്‍ക്ക് പുറമെ ഒരു മൂന്ന് വയസുകാരിക്കും എച്ച്‌ഐവി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും പോസിറ്റീവ് ആണ്. ഇവരില്‍ നിന്നാകാം കുട്ടിയും പോസിറ്റീവ് ആയത് എന്നാണ് നിഗമനം.

രോഗബാധയുടെ കാര്യം നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുന്നുണ്ട്. നാല് മാസം മുന്‍പ് പരിശോധന നടത്തിയപ്പോള്‍ എല്ലാ കുട്ടികളും നെഗറ്റീവ് ആയിരുന്നു. എന്നാല്‍ വീണ്ടും നടത്തിയ പരിശോധനകളിലാണ് കുട്ടികള്‍ പോസിറ്റീവ് ആയത്. ആരുടെ പക്കല്‍ നിന്നാണ് കുട്ടികള്‍ രക്തം സ്വീകരിച്ചത് എന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല ഉത്തരവിട്ടു. ഇതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.