CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 47 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്കുചൂണ്ടി പരസ്പരം ചുംബിക്കാന്‍ നിര്‍ബന്ധിച്ചു ; ദൃശ്യം ചിത്രീകരിച്ച് പണം ആവശ്യപ്പെട്ടെന്ന് പരാതി

അക്രമികള്‍ തോക്ക് പുറത്തെടുക്കുകയും പരസ്പരം ചുംബിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജാര്‍ഖണ്ഡില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം തട്ടി അക്രമി സംഘം. കോഡര്‍മ ജില്ലയിലാണ് സംഭവം. തോക്കിന്‍മുനയില്‍ നിര്‍ത്തി സുഹൃത്തുക്കളായ ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും ഇവര്‍ ചുംബിക്കാന്‍ പറയുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കോഡര്‍മയിലെ ബ്രിന്ദാ വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു പപ്പു കുമാറും പെണ്‍സുഹൃത്തും. ഈ സമയം പ്രതികളായ ബാബ്ലു യാദവും അജിത് യാദവും ഇവിടേയ്ക്ക് എത്തി. തുടര്‍ന്ന് പപ്പുവിനോടും സുഹൃത്തിനോടും ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഇരുവരും സ്ഥലം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോഴേക്കും അക്രമികള്‍ തോക്ക് പുറത്തെടുക്കുകയും പരസ്പരം ചുംബിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ചുംബനത്തിന്റെ ദൃശ്യം പകര്‍ത്തിയ പ്രതികള്‍ ഈ വീഡിയോ പുറത്ത് വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. ആകെ നൂറ് രൂപ മാത്രം കൈവശമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടുകാരില്‍ നിന്ന് 635 രൂപ വാങ്ങുകയും ദശ്രത്ത് കുമാര്‍ എന്ന പേരിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. ഇതിന് ശേഷം പ്രതികള്‍ വിദ്യാര്‍ത്ഥികളെ വെറുതെ വിട്ടു.എന്നാല്‍ പിന്നീട് 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും പപ്പു കുമാറിനെ സമീപിച്ചു. പിന്നാലെ പപ്പു കുമാര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.