CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 15 Minutes 41 Seconds Ago
Breaking Now

മതവിദ്വേഷം പ്രചരിപ്പിച്ചു, തൃശ്ശൂരില്‍ അസം സ്വദേശി അറസ്റ്റില്‍, പാക് ബന്ധവും കണ്ടെത്തി

അസം മോറിഗോണ്‍ സ്വദേശിയായ റോഷിദുള്‍ ഇസ്ലാം (25) ആണ് അറസ്റ്റിലായത്.

മതവിദ്വേഷം പടര്‍ത്തുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അസം സ്വദേശിയെ കയ്പമംഗലത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗോണ്‍ സ്വദേശിയായ റോഷിദുള്‍ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. 

രണ്ട് വര്‍ഷത്തോളമായി ചെന്ത്രാപ്പിന്നി ഭാഗത്തെ ഒരു പന്തല്‍ നിര്‍മ്മാണക്കമ്പനിയില്‍ ജോലിക്കാരനാണ് ഇയാള്‍. സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാള് പിടിയിലായത്. ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോണ്‍ വഴിയും, പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്സ് ബുക്ക് മെസഞ്ചര്‍ വഴിയും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനില്‍ നിന്നും മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.