
















സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഈ സിനിമയില്‍ നായകന്‍ ആകേണ്ടിയിരുന്നത് സൂര്യ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായിക സുധ കൊങ്കര. സിനിമയില്‍ നിന്ന് സൂര്യ പിന്മാറാനുള്ള കാരണവും സംവിധായിക വ്യക്തമാക്കി.
'സൂര്യ ചെയ്യേണ്ടിയിരുന്ന സിനിമയാണ് പരാശക്തി. കോവിഡ് സമയത്താണ് ഞാന്‍ സിനിമയുടെ കഥ സൂര്യയോട് പറഞ്ഞിരുന്നത്. സൂര്യയും ചിത്രത്തിനായി ആവേശത്തിലായിരുന്നു. ആ സമയത്ത് ഞങ്ങള്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തി. നിരസിച്ചതിന്റെ കാരണം എനിക്ക് ഇപ്പോഴും വ്യക്തമായി അറിയില്ല. ഒഴിവാക്കിയതിലെ പ്രധാന പ്രശ്‌നം സൂര്യയ്ക്ക് തുടര്‍ച്ചയായ ഷൂട്ടിംഗിന് സമയം ലഭിച്ചില്ല എന്നതാണ്. ഈ സിനിമ തുടര്‍ച്ചയായി ചിത്രീകരിക്കേണ്ട ചിത്രമാണ്, ഇല്ലെങ്കില്‍ സിനിമയുടെ ബജറ്റ് ഉയരുകയും തുടച്ച നഷ്ടപ്പെടുകയും ചെയ്യും,' സുധ കൊങ്കര പറഞ്ഞു.