CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 58 Seconds Ago
Breaking Now

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആദിലിന് ഐഎസ് ബന്ധം; ഐഎസ് ഘടകം രൂപീകരിക്കാന്‍ ശ്രമിച്ചു

സൗദിയില്‍ നിന്നാണ് സമൂഹ മാധ്യമത്തിലൂടെ ആദില്‍ ഐഎസ് ആശയം പ്രചരിപ്പിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ യുവാവിന് ഐഎസ് ബന്ധമെന്ന് സ്ഥിരീകരണം. മൂവാറ്റുപുഴ സ്വദേശി ആദിലിനാണ് ഐഎസ് ബന്ധമെന്ന് സ്ഥിരീകരിച്ചത്. ആദില്‍ ഐഎസ് ഘടകം രൂപികരിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെ ഐഎസ് ആശയം പ്രചരിപ്പിക്കാന്‍ ആദില്‍ ശ്രമിച്ചെന്നും കണ്ടെത്തി. മലയാളി യുവാക്കളെ ലക്ഷ്യംവെച്ചായിരുന്നു ആശയം പ്രചരിപ്പിച്ചത്. സൗദിയില്‍ നിന്നാണ് സമൂഹ മാധ്യമത്തിലൂടെ ആദില്‍ ഐഎസ് ആശയം പ്രചരിപ്പിച്ചത്.

എടിഎസിന് പുറമേ എന്‍ഐഎ ഉദ്യോ?ഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ആദിലിനെ ചോദ്യം ചെയ്യുന്നുണ്ട്. ആ?ഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ആശയം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് ശേഷം അതില്‍ താല്‍പര്യമുള്ള യുവാക്കാളെ ചേര്‍ത്ത് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് തുറന്നെന്നും അവരെ ഒരുമിച്ച് ചേര്‍ത്ത് സംസ്ഥാനത്ത് ഒരു യോ?ഗം നടത്താനുള്ള നീക്കമാണ് ആദില്‍ നടത്തിയതെന്നും അതിന് വേണ്ടി ആദില്‍ കേരളത്തിലെത്തിയപ്പോളാണ് കസ്റ്റഡില്‍ എടുത്തത്.

അഫ്ഗാനിസ്ഥാനിലെ ഐഎസ് സ്വാധീന മേഖലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് ആദിലിന്റെ ഭാ?ഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും എടിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും കൂടുതല്‍ യുവാക്കളെ കൊണ്ടുപോകാനുള്ള നീക്കം ഉണ്ടായിരുന്നോ എന്നും എടിഎസ് പരിശോധിക്കും.ആദിലിന്റെ സുഹൃത്തുകളെയും എടിഎസ് ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ആദിലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.